Get Updates
Get notified of breaking news, exclusive insights, and must-see stories!

കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്നുകുഴിച്ചുമൂടി? കലവൂരില്‍ മണ്ണുമാറ്റി പരിശോധന

കൊച്ചി: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭ​ദ്രയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴാം തീയതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പോലീസിൽ പരാതി ലഭിച്ചിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സുഭദ്ര കലവൂർ എത്തിയതായി കണ്ടെത്തിയിരുന്നു.

ആലപ്പുഴ കലവൂരിൽ പോലീസ് പരിശോധന നടത്തുകയാണ്. കടവന്ത്ര സ്വദേശിനിയായ സുഭദ്രയെ കഴിഞ്ഞ നാലാം തീയതിയാണ് കാണാതായത്. ഏഴാം തീയതിയാണ് പരാതി നൽകിയത്. അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയ വിവരം ലഭിക്കുകയായിരുന്നു. സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയതാണെന്നാണ് സംശയം. സ്ഥലത്ത് കുഴി എടുത്ത് പരിശോധന നടത്തുകയാണ് പോലീസ്.

POLICE

സുഭ​ദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരെ കാണാൻ ഇടയക്ക് ഒരു സ്ത്രീ വന്നിരുന്നുവെന്നും അവർക്കൊപ്പമാണ് സുഭദ്ര കൊച്ചിയിൽ പോയതെന്നും പോലീസ് പറയുന്നു. സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നു. ഇത് കവർന്ന ശേഷമുള്ള കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. കടവന്ത്രയിൽ നേരത്തെ മിസ്സിം​ഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകമെന്ന് സംശയം ഉയർന്നതോടെ കേസ് ആലപ്പുഴ പോലീസിന് കൈമാറുകയായിരുന്നുവെന്നും കൊച്ചി സിറ്റി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+