പൊലീസിന്‍റെ വാദം പൊളിയുന്നു, സുഭാഷിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: മരടില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തശേഷം ജീവനൊടുക്കിയ യുവാവിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. മദ്യപിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും മര്‍ദ്ദിച്ചതേയില്ല എന്നായിരുന്നു പൊലീസ് നല്‍കിയ വിശദീകരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യുവാവിനെ മര്‍ദ്ദിച്ചില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്.
കെഎം സുഭാഷ് എന്ന യുവാവാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്യുമ്പോള്‍ കഴുത്തില്‍ കുരുക്ക് മുറുകിയുണ്ടായ അടയാളത്തിന് പുറമെ എട്ട് പരിക്കുകള്‍ കൂടി യുവാവിന്റെ ശരീരത്തിലുണ്ട്. ബലപ്രയോഗം നടന്നതിന്റെ തെളിവുകളിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പരിക്കുകളുടെ വിവരത്തിന് പുറമെ അവയുടെ സാധ്യതകളും കൂടി ഡെപ്യൂട്ടി പൊലീസ് സര്‍ജ്ജന്‍ വിശദമാക്കുന്നത്. ഈ പരിക്കുകള്‍ ഒന്നും മരണകാരണമല്ലെന്നും വ്യക്തം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത സാധാരണക്കാരനായ ഒരാള്‍ക്ക് മാനഹാനിയുണ്ടാകാന്‍ പൊലീസിന്റെ ഈ ചെയ്തി തന്നെ ധാരാളം.












Click it and Unblock the Notifications