Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ സംവിധായകൻ എന്ന് അവകാശം, അവസരം തരാം എന്ന് വാഗ്ദാനം... പിന്നെ പീഡനം; പ്രമുഖ ഫോട്ടോഗ്രാഫർ പിടിയിൽ

കൊച്ചി: കൊച്ചിയിലെ തുറിച്ച് നോട്ടങ്ങള്‍ക്കെതിരെ ഒരു ഫോട്ടോഷൂട്ട് ചെയ്ത് ശ്രദ്ധ നേടിയ ആളാണ് സുഭാഷ് മന്ത്ര എന്നറിയപ്പെടുന്ന സുഭാഷ് സുബ്രഹ്മണ്യന്‍. അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ ആയ സുഭാഷ് അന്ന് ഒരു മോഡലിനെ വച്ചായിരുന്നു ഫോട്ടോഷൂട്ട് തയ്യാറാക്കിയത്.

എന്നാല്‍ അതേ സുഭാഷ് മന്ത്ര ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുകയാണ്. സിനിമയില്‍ അവസരം നല്‍കാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്.

പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.

സിനിമ സംവിധായകന്‍?

സിനിമ സംവിധായകന്‍?


മുഖ്യധാര സിനിമയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലാത്ത ആളാണ് സുഭാഷ് എന്നാണ് വിവരം. എന്നാല്‍ ചില ഷോര്‍ട്ട് ഫിലിമുകള്‍ ഇയാള്‍ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ സിനിമാക്കാരന്‍ എന്ന രീതിയില്‍ ആയിരുന്നത്രെ ഇയാളുടെ ഇടപെടലുകള്‍.

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി

സിനിമ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ആണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇടപെട്ടുകൊണ്ടിരുന്നത്. ഇത്തരത്തില്‍ പല പെണ്‍കുട്ടികളേയും ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയ്ക്ക് വേണ്ടി എന്ന രീതിയില്‍ ചില പെണ്‍കുട്ടികളുടെ ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട് എന്നാണ് വിവരം.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

ഫേസ്ബുക്ക് വഴി ആയിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇത് വാര്‍ത്തയാവുകയും ചെയ്തു. തുടര്‍ന്നാണ് വനിത സെല്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്.

റിമാന്‍ഡ് ചെയ്തു

റിമാന്‍ഡ് ചെയ്തു

വോയേജ് ഓഫ് ടൈം ഫോട്ടോഷൂട്ടിന്റെ ക്രിയേറ്റീവ് ഹെഡ്ഡ് ആയിരുന്നു സുഭാഷ് മന്ത്ര. കഴിഞ്ഞ ദിവസം ആണ് ഇയാള് പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ 14 ദിവസം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ആരോപണം

ആരോപണം

സുഭാഷ് മന്ത്രയ്‌ക്കെതിരെ നേരത്തേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് യുവതി ഫേസ്ബുക്കില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നയിച്ചത്. അഞ്ച് സ്ത്രീകളെ പറ്റിച്ച ആളാണ് സുഭാഷ് മന്ത്ര എന്നായിരുന്നു ആരോപണം.

ചര്‍ച്ചയായ ഫോട്ടോഷൂട്ട്

ചര്‍ച്ചയായ ഫോട്ടോഷൂട്ട്

കൊച്ചി നഗരത്തിലെ തുറിച്ചുനോട്ടങ്ങള്‍ക്കെതിരെ ഒരു ഫോട്ടോഷൂട്ട് സുഭാഷ് മന്ത്ര നടത്തിയിരുന്നു. ഒരു പെണ്ണ് അവള്‍ക്ക് അപരിചിതമായ നഗരത്തരിക്കുകളില്‍ ഒറ്റയ്ക്കായാല്‍ സമൂഹം എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു ആ ഫോട്ടോഷോട്ടിന്റെ വിഷയം. ഇതിന് ശേഷം ആയിരുന്നു സുഭാഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+