കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയേയും തുഷാറിനേയും 90 ദിവസത്തിനകം ജയിലിലാക്കും, ഭീഷണിയുമായി സുഭാഷ് വാസു!

Google Oneindia Malayalam News

കായംകുളം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളിക്കുമെതിരെ സുഭാഷ് വാസു. 90 ദിവസത്തിനകം വെള്ളാപ്പളളിയേയും തുഷാറിനേയും ജയിലിലാക്കുമെന്ന് സുഭാഷ് വാസു വെല്ലുവിളിച്ചു. തുറങ്കില്‍ അടക്കപ്പെടുന്ന ആദ്യത്തെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയാകും വെള്ളാപ്പളളി നടേശന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഫെബ്രുവരി 6ന് വെളിപ്പെടുത്തുമെന്നും സുഭാഷ് വാസു പറഞ്ഞു.

ചങ്ങനാശേരിയിലെ പെണ്‍കുട്ടിയുടെ മരണവും അന്വേഷിക്കും. താനാണ് ബിഡിജെഎസ് പ്രസിഡണ്ടെന്ന് സുഭാഷ് വാസു അവകാശപ്പെട്ടു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിലെ 11 അംഗങ്ങളില്‍ പത്ത് പേരും തനിക്കൊപ്പമാണ്. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഈ പത്ത് പേരും പങ്കെടുത്തുവെന്നും സുഭാഷ് വാസു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Vellappally

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കുമെന്ന് നേരത്തെ തുഷാര്‍ വെള്ളാപ്പളളി പറഞ്ഞിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം താന്‍ രാജി വെക്കില്ലെന്ന് സുഭാഷ് വാസു പറഞ്ഞു. തുഷാറിന് വേണമെങ്കില്‍ ബിഡിജെഎസ് (വികെ- വെളളാപ്പളളി കുടുംബം) എന്ന പേരില്‍ പാര്‍ട്ടി തുടങ്ങാമെന്നും സുഭാഷ് വാസു പരിഹസിച്ചു.

എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തുഷാര്‍ വെള്ളാപ്പളളിയെ ഒഴിവാക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. ബി സുരേഷ് ബാബുവിനെ എന്‍ഡിഎ കണ്‍വീനറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിഡിജെഎസിനെ പുകമറയാക്കി വെളളാപ്പളളിയും തുഷാറും ചേര്‍ന്ന് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുകയാണെന്നും സുഭാഷ് വാസു ആരോപിച്ചു. സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢതന്ത്രം പയറ്റി. അപ്രസ്‌ക്തമായ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്നും സുഭാഷ് വാസു ആരോപിച്ചു. തലകുത്തി നിന്നാലും ഇനി തുഷാറിന് ബിഡിജെഎസ് പിടിച്ചെടുക്കാനാവില്ലെന്നും സുഭാഷ് വാസു പറഞ്ഞു.

English summary
Subhash Vasu threatens to put Vellappally Natesan and Thushar in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X