പുതിയ പിബിയില്‍ ഒരു പാതി മലയാളികൂടിയുണ്ട്... ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍
വിശാഖപട്ടണം: സിപിഎമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാകുന്നു. മലയാളിയായ പ്രകാശ് കാരാട്ട് സ്ഥാനം ഒഴിഞ്ഞ് തെലുങ്ക് ബ്രാഹ്മണനായ സീതാറാം യെച്ചൂരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നു.
എന്നാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ അയാളപ്പെടുത്തപ്പെടേണ്ട ഒന്നാണ്. കാരണം, പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതകള്‍ പോളിറ്റ് ബ്യൂറോയില്‍ ഇടം പിടിച്ചിരിയ്ക്കുന്നു.

വൃന്ദ കാരാട്ടിന് പുറമേ സുഭാഷിണി അലിയാണ് 16 അംഗ പോളിറ്റ് ബ്യൂറോയിലെ വനിതാ സാന്നിധ്യം. കാണ്പൂരുകാരിയാണെങ്കിലും സുഭാഷിണി അലിയുടെ മലയാളി ബന്ധം ആരും അത്ര പെട്ടെന്ന് മറന്നുകൂട.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തിളങ്ങുന്ന ഏടായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. നേതാജിയുടെ ഐഎന്‍എയുടെ സിംഗപ്പൂരിലെ വനിതാസേനയുടെ മേധാവി. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഏക മകളാണ് സുഭാഷിണി അലി. കേരളത്തില്‍ പാലക്കാട് ജില്ലയിലെ ആനക്കര എന്ന ഗ്രാമത്തിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്.
ഐഎന്‍എയിലെ സഹപ്രവര്‍ത്തകനായ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ ആയിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി വിവാഹം കഴിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ തുടര്‍ന്ന ലക്ഷ്മി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. തുടര്‍ന്ന് മകള്‍ സുഭാഷിണി അലിയും സിപിഎമ്മിന്റേയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃസ്ഥാനത്തെത്തി. കാണ്‍പൂരില്‍ നിന്ന് 1989 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ലോക്സഭയില്‍ എത്തിയിട്ടുണ്ട് സുഭാഷിണി അലി.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി












Click it and Unblock the Notifications