കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പിബിയില്‍ ഒരു പാതി മലയാളികൂടിയുണ്ട്... ക്യാപ്റ്റന്‍ ലക്ഷ്മിയുടെ മകള്‍

  • By Soorya Chandran
Google Oneindia Malayalam News

വിശാഖപട്ടണം: സിപിഎമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാകുന്നു. മലയാളിയായ പ്രകാശ് കാരാട്ട് സ്ഥാനം ഒഴിഞ്ഞ് തെലുങ്ക് ബ്രാഹ്മണനായ സീതാറാം യെച്ചൂരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്നു.

എന്നാല്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ് സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ അയാളപ്പെടുത്തപ്പെടേണ്ട ഒന്നാണ്. കാരണം, പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് വനിതകള്‍ പോളിറ്റ് ബ്യൂറോയില്‍ ഇടം പിടിച്ചിരിയ്ക്കുന്നു.

Subhashini Ali

വൃന്ദ കാരാട്ടിന് പുറമേ സുഭാഷിണി അലിയാണ് 16 അംഗ പോളിറ്റ് ബ്യൂറോയിലെ വനിതാ സാന്നിധ്യം. കാണ്‍പൂരുകാരിയാണെങ്കിലും സുഭാഷിണി അലിയുടെ മലയാളി ബന്ധം ആരും അത്ര പെട്ടെന്ന് മറന്നുകൂട.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ തിളങ്ങുന്ന ഏടായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. നേതാജിയുടെ ഐഎന്‍എയുടെ സിംഗപ്പൂരിലെ വനിതാസേനയുടെ മേധാവി. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ഏക മകളാണ് സുഭാഷിണി അലി. കേരളത്തില്‍ പാലക്കാട് ജില്ലയിലെ ആനക്കര എന്ന ഗ്രാമത്തിലാണ് ക്യാപ്റ്റന്‍ ലക്ഷ്മിയുടെ വീട്.

ഐഎന്‍എയിലെ സഹപ്രവര്‍ത്തകനായ കേണല്‍ പ്രേംകുമാര്‍ സൈഗാളിനെ ആയിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി വിവാഹം കഴിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ തുടര്‍ന്ന ലക്ഷ്മി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. തുടര്‍ന്ന് മകള്‍ സുഭാഷിണി അലിയും സിപിഎമ്മിന്റേയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃസ്ഥാനത്തെത്തി. കാണ്‍പൂരില്‍ നിന്ന് 1989 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ലോക്‌സഭയില്‍ എത്തിയിട്ടുണ്ട് സുഭാഷിണി അലി.

English summary
Subhashini Ali included in CPM Polit Bureau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X