അവയവദാനത്തിലെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍...; സുബി സുരേഷിനെകുറിച്ച് സുരേഷ് ഗോപി
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സുബി സുരേഷ് ഇന്ന് രാവിലെ മരണപ്പെടുന്നത്. 41 കാരിയായ സുബി സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്

കൊച്ചി: നടി സുബി സുരേഷിന്റെ വേര്‍പാടില്‍ അനുശോചിച്ച് നടന് സുരേഷ് ഗോപി. കരള്‍മാറ്റത്തിന് വേണ്ട നടപടികളുമായി മുന്നോട്ട് പോകവെയാണ് സുബി സുരേഷിന്റെ അപ്രതീക്ഷിത വേര്‍പാട് എന്ന് സുരേഷ് ഗോപി പറഞ്ഞു. അവയവ മാറ്റത്തിനായി ഒരുപാട് നൂലാമാലകള്‍ ഉണ്ടായിരുന്നു എന്നും അതെല്ലാം ക്ലിയര്‍ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെട്ടു എന്നും സുരേഷ് ഗോപി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും എങ്ങനെയെങ്കിലും ഇതൊരു രക്ഷപ്പെടുത്തലുണ്ടാകും എന്ന് വിചാരിച്ച് കഴിഞ്ഞ ഒരു പത്ത് ദിവസമായിട്ട് ഇതിന്റെ കൂടെ കൂടി പലകാര്യങ്ങളും ചെയ്തു. അതിന് എറണാകുളത്ത് കളക്ടര്‍ രേണു രാജായാലും അവിടത്തെ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയായിരുന്നു. പേപ്പറുകളെല്ലാം ക്ലിയര്‍ ചെയ്ത് മെഡിക്കല്‍ ബോര്‍ഡിലും ഡോക്ടേഴ്സിനെ വിളിച്ച് അറേഞ്ച് ചെയ്തു.

കാരുണ്യത്തോടെ ആരെങ്കിലും വന്നാലും കള്ളത്തരമുണ്ട് എന്ന് പറയുന്ന സംശയം
ഡോണര്‍ എന്ന് പറയുന്നതിനകത്ത് നമുക്ക് അവയവ കച്ചവടം നടക്കുന്നത് കൊണ്ട് ഒരുപാട് നൂലാമാലകള്‍ ആണ്. നമുക്ക് ദയ, കാരുണ്യം എന്ന് പറഞ്ഞ് കൊണ്ട് ആരെങ്കിലും അവയവം ദാനം ചെയ്താല്‍ പോലും അത് സ്വീകരിക്കുന്നതിന് ഇതിന് അകത്ത് എന്തോ കള്ളത്തരമുണ്ട് എന്ന് പറയുന്ന സംശയം ഒരുവിഭാഗം മുതലെടുപ്പുകാര്‍ ഉണ്ടാക്കി വെച്ചതിന് ശേഷമുള്ള ദുരിതമാണ് കുടുംബം സുബിയുടെ ഒരു ജീവന് നഷ്ടപ്പെട്ടതിലൂടെ അനുഭവിക്കാന്‍ പോകുന്നത്.

നിയമപരമായിനൂലാമാലകള് ഇല്ലായിരുന്നെങ്കില്‍ എളുപ്പമായേനെ
ഇങ്ങനെയുള്ള കൃത്രിമങ്ങളൊന്നും ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഏതെങ്കിലും ഒരു ഡോണര്‍ സ്നേഹത്തോടെ മുന്പോട്ട് വരാന്‍ തയ്യാറാകുമോ. നിയമപരമായി ഇത്രയും നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ കുറച്ച് കൂടി എളുപ്പമാകുമായിരുന്നു. അല്ലെങ്കില്‍ പിന്നെ കുടുംബത്തില്‍ നിന്ന് തന്നെ അത് വരണം. അതിന് വേറെയും ഒരുപാട് കാര്യങ്ങള്‍ എല്ലാം നോക്കണം. പക്ഷെ പേപ്പറുകളെല്ലാം ഒപ്പിട്ട് ഞാന്‍ എംപിയല്ലാത്തത് കൊണ്ട് എനിക്ക് പേപ്പര്‍ ഒപ്പിടാന്‍ അവകാശമില്ല.

ഡോണര്‍ ആണ് പ്രശ്നമായത്
അതിന് ഹൈബി ഈഡന്റെ ഒരു കണ്കറന്്സ് ബാക്കി വെച്ചിരുന്നു. ഹൈബിക്ക് കിട്ടിയിതിന്റെ പിറ്റേ ദിവസം തന്നെ പാര്‍ലമെന്റ് കഴിഞ്ഞ് അതിനായിട്ട് ഹൈബി കൊച്ചിയില്‍ ലാന്റ് ചെയ്തു. പക്ഷെ ബാക്കി കാര്യങ്ങളൊന്നും ഡോണര്‍ ആണ് പ്രശ്നമായത്. ഡോണറെ ടൈം ബൗണ്ട് ആയിട്ട് കൊണ്ടുവരാന്‍ സാധിച്ചിരുന്നെങ്കില്‍ നമുക്ക് സുബിയെ നഷ്ടപ്പെടില്ലായിരുന്നു. കലാകാരി എന്ന നിലക്ക് നമുക്ക് സിനിമയില്‍ കല്പന എന്തായിരുന്നോ അതാണ്.

ആരെയും ദ്രോഹിക്കാത്ത താരം
കോമഡി എന്ന് ഞാന്‍ പറയത്തില്ല. ചെറിയ വിനോദ പെട്ടിയിലെ ഒരു ഉന്നത കല്പന സ്വഭാവമുള്ള ഒരു നല്ല പ്രകടനക്കാരിയായിരുന്നു. സ്റ്റേജ് ഷോയിലായാലും ഭയങ്കര എനര്‍ജിയും നമുക്കൊരു വേദനകളില്‍ നിന്ന് മുക്തി നേടാനായിട്ട് ഒരുപാട് റിലാക്സേഷന് എന്റര്‍ടെയിന്‍മെന്റിന്റെ പേരില്‍ വരുമെങ്കില്‍ അതില്‍ ഏറ്റവും കണ്ണിയായ ഒരു അത്താണിയാണ് സുബി. സുബിയോട് ആര്‍ക്കും അങ്ങനെ ഒരു ഇഷ്ടക്കേടോ സ്നേഹക്കുറവോ ഒന്നുമില്ല. ഭയങ്കര പ്ലീസിംഗ് ആയിരുന്നു. ആരെയും അങ്ങനെ ദ്രോഹിച്ചിട്ടുമില്ല. ഭയങ്കര കഷ്ടം എന്ന് പറയാവുന്ന ഒരു നഷ്ടമായിപോയി.

സുബി സുരേഷിന് ആദരാഞ്ജലികള്‍
പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലും ഇത് സംബന്ധിച്ച് സുരേഷ് ഗോപി കുറിപ്പ് പങ്ക് വെച്ചു. അത് ഇപ്രകാരമാണ്...
സുബി സുരേഷിന് ആദരാഞ്ജലികള്‍!
ഈ വേര്‍പാട് വേദനയാകാതിരിക്കാനും ഈ വേര്‍പാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികള്‍ക്കും നന്ദി അറിയിക്കുകയാണ്. അവര്‍ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം.

നിയമത്തിന്റെ നൂലാമാലകള്‍
നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകള്‍ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിര്‍ത്തിയെടുത്തു ദീര്‍ഘകാലം അവര്‍ക്ക് അവരുടെ ജീവന് നിലനിര്‍ത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തില്‍ നിയമങ്ങള്‍ കഠിനമായി ഇല്ലെങ്കില്‍ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങള്‍ വളര്‍ന്നതാണ്.

സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.
ഇതിനൊക്കെ നമുക്ക് നിയമത്തില്‍ കുറച്ചുകൂടി കരുണ വരണമെങ്കില്‍ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാന്‍ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓര്‍മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications