Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബി സുരേഷിന് സംഭവിച്ചത് എന്ത്? മാസങ്ങള്‍ നീളുന്ന നടപടി ഞൊടിയിടയില്‍ തീര്‍ത്തു... സൂപ്രണ്ട് പറയുന്നു

മാസങ്ങള്‍ നീളുന്ന നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്കുള്ളിലാണ് തങ്ങള്‍ തീര്‍ത്തത്. ഇന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാനിരിക്കുകയായിരുന്നു

കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ വിയോഗമെന്നാണ് സഹപ്രവര്‍ത്തകരെല്ലാം പ്രതികരിക്കുന്നത്. 41 വയസ് മാത്രമുള്ള ഒരു വ്യക്തിക്ക് കരള്‍ രോഗം ഇത്രയും ഗുരുതരമാകുന്നത് പതിവില്ല. എന്നാല്‍ സുബിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ മറിച്ചാണ് സംഭവിച്ചത്.

അവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും അതിവേഗം ചെയ്തിരുന്നു. പക്ഷേ, ലക്ഷ്യത്തിലെത്തും മുമ്പേ സുബി വിടപറഞ്ഞു. നടപടിക്രമങ്ങളുടെ നൂലാമാലകള്‍ സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. എന്താണ് സുബിയുടെ അസുഖം, ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ചത് എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ആശുപത്രി സൂപ്രണ്ട് ഡോ. സണ്ണി. വിശദാംശങ്ങള്‍ ഇങ്ങനെ...

കരള്‍, വൃക്ക, ഹൃദയം

കരള്‍, വൃക്ക, ഹൃദയം

സുബി സുരേഷിന് നേരത്തെ കരള്‍ രോഗമുണ്ടായിരുന്നു. അതിന് പുറമെ അണുബാധയുമുണ്ടായി. ഇവിടെ വന്നപ്പോള്‍ അതായിരുന്നു അവസ്ഥ. ഇതിനുള്ള ചികില്‍സ നല്‍കി. എന്നാല്‍ ഇങ്ങനെ വരുന്ന രോഗികള്‍ക്ക് വൃക്കയെ ബാധിക്കാറുണ്ട്. സുബിയുടെ കാര്യത്തില്‍ കരളില്‍ നിന്നും വൃക്കയെയും ശേഷം ഹൃദയത്തെയും ബാധിച്ചിരുന്നു. അവസാനം കാര്‍ഡിയാക് ഫെയ്‌ലിയറിലേക്ക് എത്തിയെന്നും ഡോക്ടര്‍ വിശദീകരിച്ചു.

ദാതാവിനെ കണ്ടെത്തിയെങ്കിലും

ദാതാവിനെ കണ്ടെത്തിയെങ്കിലും

ഇനി ചെയ്യാനുണ്ടായിരുന്നത് കരള്‍ മാറ്റിവയ്ക്കുക എന്ന ഒപ്ഷന്‍ മാത്രമായി. അനിയോജ്യമായ ആളെ കണ്ടെത്തി. അവരുടെ ബന്ധുവായ സ്ത്രീ തന്നെയായിരുന്നു തയ്യാറായത്. അതിനുള്ള നടപടികള്‍ ചെയ്തുവരികയായിരുന്നു. ഇന്‍ഫക്ഷന്‍ കാരണം മാറ്റിവയ്ക്കല്‍ നടന്നില്ല എന്നത് സത്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ വാക്കുകളോടും ഡോക്ടര്‍ പ്രതികരിച്ചു.

സുരേഷ് ഗോപി സൂചിപ്പിച്ചത്

സുരേഷ് ഗോപി സൂചിപ്പിച്ചത്

കരള്‍ മാറ്റിവയ്ക്കുന്നതിന് നടപടിക്രമങ്ങള്‍ ഏറെയാണ്. പലരും തെറ്റായ രീതിയില്‍ ഇതിനെ സമീപിക്കുന്നത് കാരണമാണ് നടപടിക്രമങ്ങള്‍ ശക്തമാക്കിയത്. എന്നാല്‍ ഇത്തരക്കാരുടെ പ്രവൃത്തികള്‍ കാരണമുണ്ടായ നടപടിക്രമങ്ങള്‍ സുബിയുടെ കാര്യത്തില്‍ തിരിച്ചടിയായി എന്ന് സൂചിപ്പിക്കുകയാണ് സുരേഷ് ഗോപി ചെയ്തത്. ചികില്‍സ വേഗത്തിലാക്കാന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു.

എല്ലാം അതിവേഗം ചെയ്തു

എല്ലാം അതിവേഗം ചെയ്തു

സുബിയുടെ കാര്യത്തില്‍ നടപടികള്‍ വൈകിയിട്ടില്ല. കരള്‍ മാറ്റിവയ്‌ക്കേണ്ട രോഗിയാണ് എന്ന്് ആദ്യം നിര്‍ണയിക്കണം. ആദ്യത്തില്‍ തന്നെ ഇക്കാര്യം ഞങ്ങള്‍ തീരുമാനിച്ചു. പിന്നീട് ദാതാവിനെ കണ്ടെത്തണം. രണ്ടു പേര്‍ക്കും ടെസ്റ്റുകളുണ്ട്. ഇരുവരുടെയും ആരോഗ്യം പരിശോധിക്കണം. ആരോഗ്യപരമായ ശേഷി കൂടി കരള്‍ മാറ്റിവയ്ക്കുന്ന വേളയിലുണ്ടാകണം. മാസങ്ങള്‍ നീളുന്ന ഇത്രയും കാര്യങ്ങള്‍ അതിവേഗം ഞങ്ങള്‍ തീര്‍ത്തുവെന്നും ഡോക്ടര്‍ പറഞ്ഞു.

അസാധ്യമായതിന് കാരണം

അസാധ്യമായതിന് കാരണം

സുബിക്ക് കരള്‍ നല്‍കുന്ന ദാതാവിനെ കണ്ടെത്തിയ ഉടനെ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇന്ന് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. സുബിക്ക് കഴിഞ്ഞ കുറേ ദിവസമായി രോഗം മൂര്‍ഛിച്ചിരിക്കുകയായിരുന്നു. ഈ വേളയില്‍ കരള്‍ മാറ്റിവയ്ക്കല്‍ അസാധ്യമായിരുന്നു എന്നും ഡോക്ടര്‍ പറഞ്ഞു.

പ്ലാസ്മ മാറ്റുന്ന രീതിയുണ്ട്

പ്ലാസ്മ മാറ്റുന്ന രീതിയുണ്ട്

കരള്‍ രോഗമുള്ളവര്‍ക്ക് എല്ലാ അവസ്ഥയിലും കരള്‍ മാറ്റിവയ്ക്കല്‍ സാധ്യമല്ല. മറ്റു ചികില്‍സാ രീതികളുണ്ട്. അതില്‍ വിജയം കണ്ടില്ലെങ്കില്‍ മാത്രമാണ് കരള്‍ മാറ്റിവയ്ക്കണം എന്ന തീരുമാനത്തിലേക്ക് എത്തുക. പ്ലാസ്മ മാറ്റുന്ന രീതിയുണ്ട്. അതില്‍ വിജയം കണ്ടാല്‍ കരള്‍ മാറ്റിവയ്ക്കുന്നതിലേക്ക് പോകില്ല. സുബിയുടെ കാര്യത്തില്‍ ഇതെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

സുബിക്ക് അറിയാമായിരുന്നു

സുബിക്ക് അറിയാമായിരുന്നു

കഴിഞ്ഞ കുറേ ദിവസമായി സുബി ഐസിയുവിലായിരുന്നു. അപ്പോഴത്തെ അവരുടെ മാനസിക അവസ്ഥ അറിയില്ല. എങ്കിലും കരള്‍ രോഗം കാരണമാണ് ഇതെല്ലാം സംഭവിക്കുന്നത് എന്ന് സുബിക്ക് അറിയാമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ആലുവ ആശുപത്രിയിലായിരുന്നു സുബി സുരേഷ് ഇന്ന രാവിലെയാണ് വിടപറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+