കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചയുടെ വിഷയം രാഷ്ട്രീയ കൊലപാതകമെങ്കില്‍ എന്തിന് രഹസ്യമാക്കണം; വിടി ബല്‍റാം

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎം ആര്‍എസ്എസ് ചര്‍ച്ച നടന്നെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ജയരാജന്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിടി ബല്‍റം എംഎല്‍എ.

kerala

ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ടെന്ന് വിടി ബല്‍റാം ഫേസ്ബുക്കില് കുറിച്ചു.

പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎം-ആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമെന്താണെന്നും വിടി ബല്‍റാം ചോദിക്കുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഏതായാലും പിണറായി വിജയന്‍ നേരിട്ട് പങ്കെടുത്ത് ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി എന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍ തന്നെ തുറന്ന് സമ്മതിക്കുന്ന സാഹചര്യത്തില്‍ ഇതിനേക്കുറിച്ച് ബഹു. മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാനും പ്രതികരണം തേടാനും കേരളത്തിലെ ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ധൈര്യം കാണിക്കേണ്ടതുണ്ട്.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

പിന്നീടും നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ നടത്തിവരുന്നുണ്ട് എന്നും പി ജയരാജന്‍ സാക്ഷ്യപ്പെടുത്തുന്നു. പരസ്പരമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ മാത്രമാണ് ഈ സിപിഎം-ആര്‍എസ്എസ് ചര്‍ച്ചകളുടെ വിഷയമെങ്കില്‍ അതിത്ര നാളും രഹസ്യമാക്കി വയ്‌ക്കേണ്ട കാര്യമെന്താണ്? രണ്ടു കൂട്ടര്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ? കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പുറകിലെ കാണാച്ചരടുകള്‍ ഏതെല്ലാം നേതാക്കളുടെ കൈകളിലാണിരിക്കുന്നത് എന്ന് സമഗ്രമായ ഒരന്വേഷണത്തിലൂടെ പുറത്തു വരേണ്ടതുണ്ട്.

ഇനി അതല്ല, കൊലപാതകങ്ങള്‍ക്കപ്പുറത്തുള്ള മറ്റേതെങ്കിലും കൂട്ടുകെട്ടുകളും ധാരണകളുമാണോ സിപിഎം ആര്‍എസ്എസ് ഉഭയകക്ഷി ചര്‍ച്ചകളുടെ അജണ്ട ? ഇതിനുത്തരം കേരളത്തിന് തീര്‍ച്ചയായും ലഭിക്കേണ്ടതുണ്ട്.

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

മുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കുംമുരളീധരനെ മത്സരിപ്പിക്കാന്‍ ആന്റണിയുടെ നീക്കം, പിന്തുണച്ച് ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് ഞെട്ടിക്കും

മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം

English summary
Subject of CPM-RSS debate is political assassination, why should it be kept secret Says VT Balram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X