കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലക്കേസ് പ്രതികള്‍ക്ക് വേണ്ടി സിപിഎം നിയമസഭയില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ടിപി വധക്കേസ് പ്രതികള്‍ക്ക് വേണ്ടി നിയമസഭയില്‍ സിപിഎമ്മിന്റെ വക സബ്മിഷന്‍. മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനാണ് വിയ്യൂര്‍ ജയിലില്‍ ടിപി വധക്കേസ് പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റ കാര്യം സബ്മിഷനിലൂടെ ഉന്നയിച്ചത്.

വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന രീതിയിലായിരുന്നു കെ രാധാകൃഷ്ണന്റെ സബ്മിഷന്‍. ഇതിനിടെ ഒരിടത്ത് പോലും അദ്ദേഹം ടിപി വധത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. പിന്നീട് ഭരണ പക്ഷ അംഗങ്ങള്‍ ഇതിനെതിരെ ബഹളം വച്ചു.

Kerala Niyamsabha

ടിപി വധക്കേസ് പ്രതികളെ കണ്ണൂരില്‍ നിന്ന് വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്നും കെ രാധാകൃഷ്ണന്‍ ആരോപിച്ചു.

ജനുവരി 30 ന് രാത്രിയാണ് കണ്ണൂരില്‍ നിന്ന് ഒന്പത് പ്രതികളെ വിയ്യൂര്‍ ജയിലില്‍ എത്തിച്ചത്. ഓരോ പ്രതികളേയും പ്രത്യേകം മുറികളില്‍ കൊണ്ടിട്ട് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് രാധാകൃഷ്ണന്റെ ആരോപണം. പലരുടേയും നട്ടെല്ലിനും ചെവിക്കും പരിക്കേറ്റതായും കെ രാധാകൃഷ്ണന്‍ ആരോപിച്ചു.

എന്നാല്‍ പ്രതികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കിയത്. ടിപി കേസ് പ്രതികളാണ് ജയിലിലെത്തിയപ്പോള്‍ പ്രശ്‌നമുണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സിപിഎമ്മിന്റെ നീക്കം. എന്നാല്‍ വിഎസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിഷയം സബ്മിഷനായി ഉന്നയിക്കുകയായിരുന്നു. ഈ സമയത്ത് വിഎസ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

English summary
Submission for TP Case convicts in Assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X