Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് വേണ്ടി സിനിമാലോകം രണ്ട് തട്ടില്‍.. നടിയെ ആക്രമിച്ച കേസ് വഴിതിരിക്കും ?

കൊച്ചി: ഒരു സാധാരണ ദിലീപ് ചിത്രമെന്നതിലുപരി വലിയ പ്രചാരണമൊന്നും ലഭിക്കാന്‍ സാധ്യതയില്ലാതിരുന്ന രാമലീലയ്ക്ക് നായകന്റെ അറസ്റ്റോടെ പണം മുടക്കാതെയുള്ള വന്‍ പ്രചാരണമാണ് ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ദിലീപ് ചിത്രത്തിന് അനുകൂലമായും പ്രതികൂലമായും പ്രചാരണം തകര്‍ക്കുന്നുണ്ട്. ചിത്രം ഈ മാസം 28ന് റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ വിജയിച്ചാല്‍ അത് ദിലീപിന് അനുകൂല അന്തരീക്ഷമുണ്ടാക്കുമോ എന്നാണിനി കാണേണ്ടത്.

ജീവിതത്തോട് സാമ്യം

ജീവിതത്തോട് സാമ്യം

ഇന്നത്തെ ദിലീപിന്റെ ജീവിതാവസ്ഥയോട് സാമ്യമുള്ളതാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ രാമലീല എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കുമെല്ലാം ദിലീപിന്റെ ജീവിതത്തോട് വല്ലാത്ത സാമ്യം തോന്നിക്കുന്നുണ്ട്.

രാമലീലയ്ക്കായി പ്രചാരണം

രാമലീലയ്ക്കായി പ്രചാരണം

സിനിമയുടെ കഥ എന്ത് തന്നെയായാലും രാമലീല വിജയിപ്പിക്കുക എന്നത് ദിലീപ് ആരാധകരുടേയും സിനിമയിലെ ദിലീപ് അനുകൂലികളുടേയും വലിയ ആവശ്യമായി മാറിയിട്ടുണ്ട്. അതിനായി കൊണ്ടുപിടിച്ച പ്രചാരണവും നടക്കുന്നു.

പിന്തുണ ഉറപ്പിക്കാൻ

പിന്തുണ ഉറപ്പിക്കാൻ

ദിലീപിനെ നടിയുടെ കേസില്‍ പെടുത്തിയതാണ് എന്ന് വിശ്വസിക്കുന്നവരാണ് ആരാധകരില്‍ മിക്കവരും. അതുകൊണ്ട് തന്നെ ദിലീപിന്റെ സിനിമ വിജയിപ്പിച്ച് തങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്ന ഉദ്ദേശവും ആരാധകര്‍ക്കുണ്ട്.

ആരാധകർ വാശിയിൽ

ആരാധകർ വാശിയിൽ

മാത്രമല്ല രാമലീല വിജയിക്കുകയാണ് എങ്കില്‍ അത് ദിലീപിന് അനുകൂല പ്രചാരണത്തിന് ശക്തി കൂട്ടുമെന്നും ആരാധകര്‍ കണക്ക് കൂട്ടുന്നു. ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാത അതേദിവസം റിലീസാകുന്നു എന്നതും ദിലീപ് ആരാധകരുടെ വാശി കൂട്ടുന്നു.

സിനിമ രണ്ട് തട്ടിൽ

സിനിമ രണ്ട് തട്ടിൽ

അതിനിടെ രാമലീലയുടെ പേരില്‍ മലയാള സിനിമ തന്നെ രണ്ട് തട്ടിലായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലെ നായകന്‍ അഴിയെണ്ണുമ്പോഴുള്ള റിലീസിംഗ് അനവസരത്തിലുള്ളതാണ് എന്ന് ഒരു വിഭാഗവും അല്ലെന്ന് മറുവിഭാഗവും വാദിക്കുന്നു.

കേസിനെ ബാധിക്കുമോ

കേസിനെ ബാധിക്കുമോ

കേസന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചിത്രം വിജയിക്കുകയും ദിലീപിന് ജനപ്രീതി ഏറുകയും ചെയ്താല്‍ അത് നടി ആക്രമിക്കപ്പെട്ട കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കകളും ഉയരുന്നുണ്ട്. ദിലീപ് അനുകൂലികള്‍ ലക്ഷ്യമിടുന്നതും ഇതൊക്കെ തന്നെയാണ്.

ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി ഹൈക്കോടതി തള്ളി

രാമലീലയുടെ റീലീസുമായി ബന്ധപ്പെട്ട് തീയറ്ററുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതി തള്ളി.

തീയറ്ററുകൾ ആക്രമിക്കപ്പെടുമോ

തീയറ്ററുകൾ ആക്രമിക്കപ്പെടുമോ

രാമലീല വൈഡ് റിലീസിംഗാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ അത്രയും തിയറ്ററുകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുക പ്രായോഗികമല്ല. നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ രാമലീല റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ ആക്രമിക്കപ്പെടുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്.

തിയറ്ററുകൾ തകർക്കാൻ

തിയറ്ററുകൾ തകർക്കാൻ

അതിനിടെ സോഷ്യല്‍ മീഡിയയില്‍ രാമലീല കളിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി അംഗം ജിപി രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി. ജിപി രാമചന്ദ്രനെതിരെ ടോമിച്ചന്‍ മുളകുപാടം പരാതി നല്‍കിയിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

ജിപി രാമചന്ദ്രനെ ചലച്ചിത്ര അക്കാദമിയില്‍ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇവര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതിയും നല്‍കുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+