Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലം കണ്ടു: എംഎം മണി

വടകര: പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലം കണ്ടു വെന്ന്എം .എം.മണി.സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്സ് ടു വിജയശതമാനം വര്‍ദ്ധിച്ചെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി പറഞ്ഞു.

മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ആദരം 2018 എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ എംഎല്‍എ

പാറക്കല്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിന്റെ
നൂറ് ശതമാനം വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും മന്ത്രി അഭിനന്ദിച്ചു.

mmmani

മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി,
പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ആദരം 2018 എന്ന ചടങ്ങ് മന്ത്രി എംഎം
മണി ഉദ്ഘാടനം ചെയ്യുന്നു.

ജില്ലാ പഞ്ചായത്തംഗം ആര്‍ ബലറാം, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി ബാലന്‍, കുഴിക്കണ്ടി ബിന്ദു, പഞ്ചായത്ത് മെമ്പര്‍മാരായ നവനീത, കെവി സത്യന്‍, എം വേണുഗോപാലന്‍, വടകര ഡിഇഒ മനോജ് കുമാര്‍, പിടിഎ പ്രസിഡന്റ് എന്‍കെ ഹാഷിം, മോഹന്‍ദാസ്, അബ്ദുള്‍ റസാഖ്, വിപി ബാലന്‍, കെപി വിനോദന്‍,
ടിപി ഷീബ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+