Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങൾക്ക് ലാഭം ആണ്,കാരണം' വിവാദങ്ങളോട് പ്രതികരിച്ച് യൂസഫലി

കൊച്ചി: യുപിയിലെ ലുലുമാളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഓരോ രാജ്യത്തിനും പ്രശ്നങ്ങളും പ്രസ്‌നങ്ങളില്ലായ്മയും ഉണ്ടെന്നും നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം എന്നും എം എ യൂസഫലി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലക്‌നൗ മാളിലെ പ്രശ്‌നങ്ങള്‍ എന്നത് ജനങ്ങളെ ബാധിക്കുന്നില്ല. അത് മാധ്യമങ്ങള്‍ ആണ് വാര്‍ത്തയാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ നല്ല ഒരു ഷോപ്പിംഗ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് നന്നായിട്ടുണ്ട് എന്ന് പറയും. അയാള്‍ ഒരു തവണകൂടി പറയും. പിന്നെ അയാള്‍ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിലാണ്. നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങള്‍ ഞങ്ങള്‍ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്.

yusufali

ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാന്‍ പറ്റില്ല. ലക്‌നൗ മാളിലെ പ്രശ്‌നങ്ങള്‍ എന്നത് ജനങ്ങളെ ബാധിക്കുന്നില്ല. അത് മാധ്യമങ്ങള്‍ ആണ് വാര്‍ത്തയാക്കുന്നത്. ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി ഞങ്ങള്‍ക്ക് ലാഭം ആണ്. ഇത്തരം പ്രശ്‌നങ്ങളെ ശാന്തമായി നേരിടണം. ഞാന്‍ തന്നെ ഒരു ബ്രാന്‍ഡ് അംബാസഡറാണ്. റിട്ടയര്‍മെന്റ് ഇല്ല. മൈ റിട്ടയര്‍മെന്റ് ഈസ് ടു കബര്‍.'- യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ യുപിയിലെ ആദ്യ മാള്‍ ജൂലൈ 10 ന് ലഖ്‌നൗവില്‍ ആയിരുന്നു തുറന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാള്‍ ഉദ്ഘാടനം ചെയ്തത്. ലയൂസഫ് അലി എംഎയും സന്നിഹിതനായിരുന്നു.

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ, നമസ്‌കാര വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രതരിക്കപ്പെട്ടിരുന്നു. ലുലു മാളില്‍ നമസ്‌കരിച്ച കേസില്‍ അറസ്റ്റിലായ ആറുപേര്‍ക്ക് ലക്നൗ എസിജെഎം കോടതി ജാമ്യം അനുവദിച്ചു. ഈ മാസം 12നായിരുന്നു ഒരു സംഘം ആളുകള്‍ മാളില്‍ നമസ്‌കരിച്ചെന്നു കാണിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പിന്നാലെ, മാള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+