കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി, എൻആർസി; ദേശീയ പുരസ്കാര ചടങ്ങ് ബഹിഷ്കരിച്ച് സുഡാനി ഫ്രം നൈജീരിയ ടീം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമം-പൗരത്വ രജിസ്ട്രേഷന്‍ എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ പിന്നണി പ്രവര്‍ത്തകര്‍. സിനിമയുടെ സംവിധായകനായ സകരിയയും തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരി, നിര്‍മ്മാതാക്കളായ് സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുക.

'മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല, പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ'; നിലപാട് വ്യക്തമാക്കി വി മുരളീധരന്‍'മാപ്പുപറയാൻ ഉദ്ദേശിക്കുന്നില്ല, പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെ'; നിലപാട് വ്യക്തമാക്കി വി മുരളീധരന്‍

സകരിയയാണ് പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ' പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക്‌ ഞാനും തിരക്കഥാകൃത്ത്‌ മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും'-സകരിയ മുഹമ്മദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

 sudanifrom

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പ്രഖ്യാപിച്ച അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് നടി സാവിത്രിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. പുരസ്‌കാര പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധമായി അണിയറ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

പൗരത്വ നിയമത്തില്‍ നിന്ന് കേരളത്തിന് മാത്രം മാറിനില്‍ക്കാനാവില്ല; മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണ്ണര്‍പൗരത്വ നിയമത്തില്‍ നിന്ന് കേരളത്തിന് മാത്രം മാറിനില്‍ക്കാനാവില്ല; മുഖ്യമന്ത്രിയെ തള്ളി ഗവര്‍ണ്ണര്‍

English summary
sudani from nigeria team to boycott national film award ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X