ബൈക്ക് തടഞ്ഞു നിർത്തി മിന്നലാക്രമണം;രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് പരുക്ക്
വടകര: തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളിയിൽ വിദ്യാർത്ഥികളുടെ ബൈക്ക് തടഞ്ഞു നിർത്തി മുസ്ലിം ലീഗ് അക്രമം.
അക്രമത്തിൽ കോട്ടപ്പള്ളി സ്വദേശികളായ മടപ്പള്ളി ഗവ:കോളേജ് ബിരുദ വിദ്യാർത്ഥി പുളിക്കൂൽ മീത്തൽ അരുൺ, പുതുപ്പണം ജെഎൻഎംഎച്ച്എസ്എസ് വിദ്യാർത്ഥി വെളുത്ത പറമ്പത്ത് ആദർശ് എന്നിവർക്ക് നേരെയാണ് മിന്നലാക്രമണം നടന്നത്.

തലയ്ക്കും,കാലിനും പരുക്കേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച കാലത്ത് 11.30നാണ് സംഭവം.

പന്ത്രണ്ടോളം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി അക്രമിച്ചതെന്ന് പരുക്കേറ്റവർ പറഞ്ഞു.












Click it and Unblock the Notifications