പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തിട്ടില്ല, അത് ചെന്നൈയില്‍ സെറ്റിട്ടത്, തുറന്നുപറഞ്ഞ് സുധ ചന്ദ്രന്‍
തിരുവനന്തപുരം: 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നുവെന്നും നടി സുധാ ചന്ദ്രന്‍ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്തിരുന്നു എന്നും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ന്യായീകരിക്കാനായി പറഞ്ഞ കാര്യങ്ങളില്‍ പ്രധാനമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ വിശദീകരണവുമായി നടി സുധാ ചന്ദ്രന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആ വാര്‍ത്തകള്‍ സത്യമല്ലെന്നും ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്നും നടി പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നതെന്നും സുധ വ്യക്തമാക്കി.

അതേസമയം അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ കോടതി വിധിയുടെ പേരില്‍ ആചാരങ്ങളെ നിഷേധിക്കാന്‍ ഒരുക്കമല്ല. ഇപ്പോള്‍ എനിക്ക് 52 വയസ്സായി. അയ്യപ്പനെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണ്. ഭഗവാന്‍ വിളിക്കുമ്പോള്‍ മാത്രമേ മല ചവിട്ടാനുള്ളൂ. ഒരേസമയം പുരോഗമനപരമായും പരമ്പരാഗതമായും ചിന്തിക്കുന്നയാളാണ് താനെന്നും സുധ ചന്ദ്രന്‍ പറഞ്ഞു. നേരത്തെ 1986ല്‍ ചിത്രീകരിച്ച നമ്പിനോര്‍ കെടുവതില്ലൈ എന്ന ചിത്രത്തിന് വേണ്ടി യുവ നടിമാരായ ജയശ്രീ, സുധാ ചന്ദ്രന്‍, അനു, വടിവുകരസി, മനോരമ എന്നിവര്‍ പതിനെട്ടാം പടിയില്‍ വെച്ച് നൃത്തം ചെയ്‌തെന്നായിരുന്നു വാര്‍ത്ത. ഇവര്‍ക്കെതിരെ ഒരാള്‍ കോടതിയെ സമീപിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications