പന്ന്യന്‍റെ വാദം പൊളിയുന്നു അവധിയിലാണെന്ന് കേന്ദ്രം
ദില്ലി: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയിലാണെന്ന് സ്ഥീകരണം. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. അവധിയെടുക്കുന്നതിനെപ്പറ്റി പന്ന്യന്‍ തന്നെ അറിയിച്ചിരുന്നതായും സുധാകര്‍ റെഡ്ഡി.
എന്നാല്‍ താന്‍ അവധിയിലല്ലെന്നും വിശ്രമത്തിലാണെന്നുമാണ് പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതകിരിച്ചത്. അദ്ദേഹം അവധിയിലാണെന്ന് ഒരു സ്വാകാര്യ ചാനല്‍ നല്‍കിയ റിപ്പോര്‍ട്ട് വിവാദമായതോടെയാണ് വാര്‍ത്തയെ നിരാകരിച്ച് പന്ന്യന്‍ രംഗത്തെത്തിയത്.

പന്ന്യന്‍ അവധിയുടെ കാര്യം അറിയിച്ചിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ചുമതല ആര്‍ക്ക് നല്‍കണമെന്നതിനെപ്പറ്റി തീരുമാനമുണ്ടായില്ലെന്നും സുധാകര്‍ റെഡ്ഡി. ഇക്കാര്യം സംസ്ഥാന ഘടകമാണ് തീരുമാനിയ്‌ക്കേണ്ടത്. സ്ഥാനാര്‍ത്ഥി വിവാദം സംബന്ധിച്ച് കേരളത്തില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നും സുധാകര്‍ റെഡ്ഡി.
താന്‍ അവധിയിലല്ലെന്ന പന്ന്യന്റെ വാദം ഇതോടെ പൊളിയുകയാണ്. മാത്രമല്ല അച്ചടക്ക നടപടിയും നേതൃമാറ്റവും ഉണ്ടാകില്ലെന്ന് കേന്ദ്രം പറയുമ്പോഴും പന്ന്യന്റേത് നിര്‍ബന്ധിത അവധിയാണോ എന്ന സംശയവും ബലപ്പെടുന്നു. കേരളത്തില്‍ സ്ഥാനാര്‍ത്ഥി വിവാദത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സിപിഐയെ വിവാദത്തിലാഴ്ത്തുന്നത്.












Click it and Unblock the Notifications