കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരും!! ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്നൊഴിവാക്കി!!

സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

Google Oneindia Malayalam News

കൊല്ലം: സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര്‍ റെഡ്ഡി തുടരും. കൊല്ലത്ത് നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാകര്‍ റെഡ്ഡി വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി പദത്തില്‍ മൂന്നാമൂഴമാണ് സുധാകര്‍ റെഡ്ഡിക്കിത്. ദേശീയ നിര്‍വാഹക സമിതിയുടെ 31 അംഗങ്ങളില്‍ എട്ടുപേര്‍ പുതുമുഖങ്ങളാണ്. ദേശീയ സെക്രട്ടേറിയറ്റിലെ 11 അംഗങ്ങളില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. കേരളത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവര്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. അതേസമയം പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റില്‍ നിന്ന് പന്ന്യന്‍ നേരത്തെ തന്നെ ഒഴിവായതാണ്.

1

മുതിര്‍ന്ന നേതാവ് സി ദിവാകരനെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയത് അദ്ഭുതപ്പെടുത്തുന്ന നടപടിയായിരുന്നു. സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഒഴിവാക്കിയ സംഭവത്തില്‍ പരസ്യ പ്രസ്താവനയുമായി ദിവാകരന്‍ രംഗത്തെത്തിയിട്ടുണ്ട്. ആരുടെയും സഹായത്തോടെ തുടരാനില്ലെന്ന് ദിവാകരന്‍ പറഞ്ഞത്. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണ് ഒഴിവാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കമ്മിറ്റിയിലേക്ക് വരേണ്ട. പക്ഷേ താന്‍ എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ദിവാകരന്‍ വ്യക്തമാക്കി. കേരള നേതൃത്വം തനിക്കായി സംസാരിച്ചോ എന്നറിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

2

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍ ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ എഐഎസ്എഫ് ദേശീയ കൗണ്‍സില്‍ അംഗമാണ്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് കനയ്യകുമാര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. കേരളത്തില്‍ നിന്ന് കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, ഇ ചന്ദ്രശേഖരന്‍ എന്നീ പുതുമുഖങ്ങളാണ് ദേശീയ കൗണ്‍സിലിലെത്തിയത്. അതേസമയം ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയവരില്‍ രണ്ടു പേര്‍ ഇസ്മായില്‍ പക്ഷക്കാരാണ്. കാനം പാര്‍ട്ടിയില്‍ ശക്തിപ്പെട്ട് വരുന്നതിന്റെ സൂചനയാണ് ഇത് കാണിക്കുന്നത്.

ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍....യോഗ പരിശീലകന്‍.. ലഹരിസംഘം!! നാട്ടുകാരുടെ മൊഴിയില്‍ ദുരൂഹത!!

മുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ലമുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ല

English summary
sudhakar reddy continue as cpi general secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X