Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി പ്രസിഡന്റാകാന്‍ സ്വയം പ്രചരണവുമായി കെ സുധാകരന്‍

കണ്ണൂര്‍: എംഎം ഹസ്സന് ശേഷം കെപിസിസി പ്രസിഡന്റാകാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ സ്വയം പ്രചരണം നടത്തുന്നതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സുധാകരന്‍ ഏതുവിധേനയും പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലെത്താനാണ് ചരടുവലിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം മാര്‍ച്ചിന്റെ സമാപന സമ്മേളനം നടക്കുന്ന വേദിക്കരികില്‍ കെ സുധാകരന്റെ കൂറ്റന്‍ ഫ് ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതുള്‍പ്പെടെയുള്ള പ്രചരണം സുധാകരന്റെ അറിവോടുകൂടിയാണ്. സോഷ്യല്‍ മീഡിയകളിലും മറ്റു മാധ്യമങ്ങള്‍ വഴിയും സുധാകരന്‍ പാര്‍ട്ടിയുടെ തലപ്പത്തെത്താന്‍ ശ്രമം നടത്തുകയാണെന്ന് ഒരുവിഭാഗം നേതാക്കള്‍ പറയുന്നു.

ksudhakaran

നിലവില്‍ പാര്‍ട്ടിയില്‍ കാര്യമായ ഉത്തരവാദിത്വം സുധാകരനില്ല. സംസ്ഥാനത്ത് പാര്‍ട്ടി ദുര്‍ബലമാകുന്ന വേളയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സുധാകരനെപോലെ കരുത്തനായ നേതാവാണ് ആവശ്യമെന്ന് സോഷ്യല്‍ മീഡിയയിലെ സുധാകരന്റെ അനുകൂല വിഭാഗം പറയുന്നുണ്ട്. കൂടുതല്‍പേരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാനും അണികളെ നിലനിര്‍ത്താനും കോണ്‍ഗ്രസിന്റെ അമരത്ത് സുധാകരനെ എത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പിടി തോമസ്, വിഡി സതീശന്‍ തുടങ്ങിയ പ്രമുഖര്‍ കെപിസിസി പ്രസിഡന്റായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചെന്നിത്തലയുടെ പിന്തുണയോടെ സുധാകരന്‍ പ്രസിഡന്റ് സ്ഥാനത്തിനായി ശ്രമിക്കുന്നത്. അതേസമയം, ഗുണ്ടാരാഷ്ട്രീയത്തിന്റെ വക്താവെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ വിലയിരുത്തിയ സുധാകരനെ അധ്യക്ഷനാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് എതിര്‍വിഭാഗത്തിന്റെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+