Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധാകരൻ രാഷ്ട്രീയ കേരളത്തിന് അപമാനകരം';സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇപി ജയരാജൻ

മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയും കെ സുധാകരനെതിരെ രംഗത്തെത്തി

cpm

തിരുവവനന്തപുരം: കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രാഷ്ട്രീയ കേരളത്തിന് അപമാനമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. സ്വബോധമുള്ള ഒരാൾക്കും മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരത്തിൽ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇപിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം-
മുഖ്യമന്ത്രിയെ വളരെ നിന്ദ്യമായ രീതിയിൽ അവഹേളിച്ച സുധാകരൻ രാഷ്ട്രീയ കേരളത്തിന് അപമാനകരമാണ്. ഒട്ടനവധി ക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് ജനകീയനായ മുഖ്യമന്ത്രിയാണ് സഖാവ് പിണറായി വിജയൻ. അദ്ദേഹത്തിനെ ഇത്തരത്തിൽ വിശേഷിപ്പിക്കാൻ സ്വബോധമുള്ള ഒരാൾക്കും കഴിയില്ല. സുധാകരന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ഇത് പരിശോധിക്കണം.

രാഷ്ട്രീയത്തിന് ചേരാത്ത ഒരാളെ ഈ സ്ഥാനത്ത് നിലനിർത്തണോ എന്ന് കേരളത്തിലെ കോൺഗ്രസ്സും ആലോചിക്കണം. ബോധമുള്ള ആരെങ്കിലും കോൺഗ്രസ്സിലുണ്ടെങ്കിൽ സുധാകരനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഈ അധിക്ഷേപത്തിന് പരസ്യമായി മാപ്പ് പറയിക്കണം. വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമായ കേരളത്തിന് അപമാനമായ കെപിസിസി പ്രസിഡന്റ് സുധാകരനെതിരെ നിയമനടപടികൾ സ്വീകരിക്കണം', ഇപി ജയരാജൻ കുറിച്ചു.

അതേസമയം മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയും കെ സുധാകരനെതിരെ രംഗത്തെത്തി. ശൈലജയുടെ കുറിപ്പ്- 'കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഓരോരുത്തരും അവരവരുടെ സംസ്കാരത്തിനനുസരിച്ചാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നത്. ജനാധിപത്യ-പുരോഗമന സമൂഹത്തിന് ഭൂഷണമല്ലാത്ത ഇത്തരം പ്രതികരണങ്ങൾക്കെതിരെ പൊതു സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+