കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണദാസുമായി അടുത്ത ബന്ധം!! ജിഷ്ണുക്കേസില്‍ ഇടപെട്ടിട്ടില്ല...എല്ലാം വ്യക്തമാക്കി സുധാകരന്‍

രണ്ടു കൂട്ടരും ക്ഷണിച്ചിട്ടാണ് താന്‍ ചര്‍ച്ചയ്ക്ക് പോയതെന്ന് അദ്ദേഹം

  • By Sooraj
Google Oneindia Malayalam News

കണ്ണൂര്‍: പാമ്പാടി കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണങ്ങള്‍ക്കു മറുപടിയുമായി മുന്‍ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ രംഗത്ത്. കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ജിഷ്ണുവിന്റെ കേസ് അട്ടിറിക്കാന്‍ താന്‍ ശ്രമിക്കുണ്ടെന്ന ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആരോപണം സുധാകരന്‍ തള്ളിക്കളഞ്ഞു.

ഒരാള്‍ക്കൂടി പിടിയില്‍!! അയാള്‍ സുനിലിനു വേണ്ടി ചെയ്തത് ഞെട്ടിക്കും!!ഒരാള്‍ക്കൂടി പിടിയില്‍!! അയാള്‍ സുനിലിനു വേണ്ടി ചെയ്തത് ഞെട്ടിക്കും!!

1

മര്‍ദ്ദനമേറ്റ പാമ്പാടി കോളേജിലെ ഷമീര്‍ ഷൗക്കത്തലിയുമായി ബന്ധപ്പെട്ട തര്‍ക്കം തീര്‍ക്കാനാണ് താന്‍ അവിടെ പോയത്. തന്റെ മധ്യസ്ഥതയില്‍ ആ പ്രശ്‌നം തീരുകയാണെങ്കില്‍ തീരട്ടെയെന്നു കരുതിയാണ് ചര്‍ച്ചയ്ക്കു പോയത്. നെഹ്‌റു ഗ്രൂപ്പിനു വേണ്ടിയല്ല അന്നു മധ്യസ്ഥനായി താന്‍ പോയത്. നെഹ്‌റു ഗ്രൂപ്പും ഷമീറിന്റെ കുടുംബവും ഒരുമിച്ച് തന്നോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

2

എല്ലാവര്‍ക്കും മധ്യസ്ഥം പറയാന്‍ സാധിക്കില്ല. ഇരുകൂട്ടരുടെയും വിശ്വാസം കൂടിയുണ്ടെങ്കില്‍ മാത്രമേ അതു സാധിക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. തന്നെ രാത്രിയിലാണ് പിടികൂടിയതെന്ന് ചില ചാനലുകളില്‍ വാര്‍ത്ത കണ്ടു. ഇതു ശരിയല്ല. വൈകുന്നേരമാണ് താന്‍ അവിടെ ചര്‍ച്ചയ്ക്കു പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3

ഈ വിഷയത്തില്‍ ഇടപെടുമ്പോള്‍ പാര്‍ട്ടിയോട് അനുവാദം ചോദിച്ചിട്ടില്ല. ഷഹീര്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ഒരു നയവും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണിത്. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനായ കൃഷ്ണദാസിന്റെ കുടുംബവുമായി വളരെ മുമ്പ് തന്നെ ബന്ധമുണ്ട്. കൃഷ്ണദാസ് കെഎസ്‌യുവിന്റെ നേതാവായിരുന്നു. അന്നു മുതല്‍ തന്നെ അദ്ദേഹത്തെ അറിമായിരുന്നുവെന്നും അതു സ്വാഭാവികമാണെന്നും സുധാകരന്‍ വ്യക്തമാക്കി. ജിഷ്ണുക്കേസ് സുധാകരന്‍ അട്ടിമറിക്കുന്നുണ്ടെന്നും വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതില്‍ പങ്കുണ്ടെന്നും ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

English summary
K sudhakaran response in jishnu family allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X