Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തുന്നത്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കെ റെയിലില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കെ-റെയിലിന് ‍കോൺഗ്രസ് എതിരല്ലെന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളെ പിന്നിൽ നിന്നും കുത്തുന്നതിന് തുല്ല്യമാണ്. കിടപ്പാടം നഷ്ടപ്പെടുന്നവരെ ഒപ്പം നിന്ന് ചതിക്കുകയാണ് കോൺഗ്രസും യു ഡി എഫും ചെയ്യുന്നത്. ഇത്രയും കാലം സമരം ചെയ്തിട്ടും പെട്ടെന്ന് നിലപാട് മാറ്റാൻ പിണറായി വിജയനുമായി എന്ത് ഡീലാണ് ഉണ്ടാക്കിയതെന്ന് സുധാകരൻ വ്യക്തമാക്കണം.

നിലപാട് മാറ്റിയതോടെ കോൺഗ്രസിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. കോൺഗ്രസിന്റെ ആത്മാർത്ഥതയില്ലായ്മ ബി ജെ പി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. അഴിമതിക്ക് വേണ്ടി മത്സരിക്കുന്ന പരസ്പര സഹകരണ മുന്നണികൾ കേരളത്തെ വലിയ കടക്കെണിയിലാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി ബാലഗോപാൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അനുമതി കിട്ടാത്ത പദ്ധതിക്ക് വേണ്ടി ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തെ ബി ജെ പി ചെറുത്ത് തോൽപ്പിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

surendran

കെ-റെയിലിന് അനുമതി നൽകേണ്ടതില്ലെന്ന കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നായിരുന്നു കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കെ-റെയിൽ എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം മാത്രമായി അവശേഷിക്കുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒട്ടും ലാഭകരമല്ലാത്ത പാരിസ്ഥിതിക്ക് വിഘാതമായ അശാസ്ത്രീയവും അഴിമതി മാത്രം ലക്ഷ്യമിട്ടുള്ളതുമായ പദ്ധതി നടപ്പാക്കാരുതെന്നാണ് ബി ജെ പിയുടെയും ജനങ്ങളുടെയും നലപാട്. മോദി സർക്കാർ കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

കെ-റെയിലുമായി മുമ്പോട്ട് പോകാനുള്ള തീരുമാനത്തിൽ നിന്നും ഇനിയെങ്കിലും ഇടത് സർക്കാർ പിന്തിരിയണം. ഭൂമി ഏറ്റെടുക്കലിലിൽ നിന്നും സർവ്വെ നടപടികളിൽനിന്നും സർക്കാർ പിൻമാറണം. പൊലീസിന്റെ സഹായത്തോടെ ജനങ്ങളെ ഭയപ്പെടുത്തി സർവ്വെ കല്ലുകൾ സ്ഥാപിക്കുന്നത് പിണറായി സർക്കാർ തുടരുകയാണ്. ഇത് ഉടൻ അവസാനിപ്പിക്കണം. ഇനി കെ-റെയിൽ പദ്ധതി നടപ്പാകില്ലെന്ന് പിണറായി തിരിച്ചറിയണം. യഥാർത്ഥ ഡിപിആറാണ് തയ്യാറാക്കുന്നതെങ്കിലും പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കില്ല. വന്ദേഭാരത് എക്സ്പ്രസുകൾ കേരളത്തിന് കൂടുതൽ ലഭിക്കാനുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇതിന് വേണ്ടി റെയിൽവെ മന്ത്രിയോട് സംസാരിക്കാൻ പിണറായി തയ്യാറാകണം. കേരളത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ബി ജെ പി റെയിൽവെ മന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തിരുന്നു.

Recommended Video

cmsvideo
    Union Budget 2022: V Sivadasan MP against Budget announcement on PM Awas Yojana

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+