കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷൈലജ ടീച്ചറുടെ അനുഭവം എല്ലാവരും കണ്ടതല്ലേ? ജ്യോത്സനെ പോലെയാണ് പിണറായിവിജയന്‍'

Google Oneindia Malayalam News

കണ്ണൂര്‍: കെഎം ഷാജി എംഎല്‍എ അഴീക്കോട് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പ്ലസ്ടു അനുവദിത്തുകൊടുക്കാന്‍ മാനേജ്‌മെന്റ്ിന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു കെഎം ഷാജിയുടെ പ്രതികരണം. ഇത് മുഖ്യമന്ത്രിയുടെ ഏറ്റവും ലളിതമായ പ്രതികാരമാണെന്നും കെഎം ഷാജി പറഞ്ഞിരുന്നു.

വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ സുധാകരന്‍. കെ എം ഷാജിക്ക് കോഴ വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം സമ്പന്നതയില്‍ ജനിച്ചു വളര്‍ന്നയാളാണെന്നും സുധാകരന്‍ പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ച 186 പേരിലും രോഗലക്ഷണങ്ങളില്ല; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് ദില്ലിസര്‍ക്കാര്‍കൊറോണ സ്ഥിരീകരിച്ച 186 പേരിലും രോഗലക്ഷണങ്ങളില്ല; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് ദില്ലിസര്‍ക്കാര്‍

ഷാജി സമ്പന്നതയില്‍ വളര്‍ന്നത്

ഷാജി സമ്പന്നതയില്‍ വളര്‍ന്നത്

സംഭവത്തില്‍ മുഖ്യമന്തിക്കൊപ്പം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേയും സുധാകരന്‍ രംഗത്തെത്തി. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റേയും കുടുംബ പശ്ചാത്തലമല്ല കെഎം ഷാജിക്കറ അദ്ദേഹം സമ്പന്നതയില്‍ വളയര്‍ന്നയാളാണ്. പിണറായിയുടേയും കോടിയേരിയുടേയും മക്കള്‍ ഐടി കമ്പനിയുടേയും സ്റ്റാര്‍ ഹോട്ടലിന്റേയും പലിശ കമ്പനിയുടേയും ഉടമകളാണെന്നും സുധാകരന്‍ പറഞ്ഞു.

അധികാര ഭ്രമത്തിന്റെ പ്രതീകം

അധികാര ഭ്രമത്തിന്റെ പ്രതീകം

എങ്ങനെയാണ് ഈ പണമെല്ലാം ഇവര്‍ സമ്പാദിച്ചതെന്നും സുധാകരന്‍ ചോദിച്ചു. ' എങ്ങനെയുണ്ടായി ഈ പണം. ബീഡി തൊഴിലെടുത്തവന്റെ കുടുംബം സ്റ്റാര്‍ ഹോട്ടലിന്റെ ഉടമസ്ഥരായത് എങ്ങനെയെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചോ? എല്ലാം തന്റെ കിഴിലാണെന്ന അധികാര ഭ്രമത്തിന്റെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 രാഷ്ട്രീയ പാപ്പരത്തം

രാഷ്ട്രീയ പാപ്പരത്തം

പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഒരാളുടെ വാക്ക് കേട്ട് എംഎല്‍എക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കെ എം ഷാജി ചെയ്ത കുറ്റമെന്താണെന്നം സുധാകരന്‍ ചോദിച്ചു. പണം കൊടുത്തിട്ടില്ലെന്ന് മാനേജ്‌മെന്‌റ് തന്നെ വ്യക്തമാക്കിയതാണ്. ഫിനാന്‍ഷ്യല്‍ ക്രെഡിബിലിറ്റി ഉള്ള സര്‍ക്കാര്‍ അല്ല അധികാരത്തിലുള്ളതെന്നും എവിടെയും ധൂര്‍ത്താണ് നടക്കുന്നതെന്നും എംപി വിമര്‍ശിച്ചു.

ഷൈലജ ടീച്ചറുടെ ദുരനുഭവം

ഷൈലജ ടീച്ചറുടെ ദുരനുഭവം

സ്വന്തം പാര്‍ട്ടിയിലെ പല എംഎല്‍എമാര്‍ക്കും അദ്ദേഹത്തോട് വിയോജിപ്പാണെന്നും അവരില്‍ ആരോടെങ്കിലും ഉള്ളില്‍ തട്ടി സൗഹൃദം പുലര്‍ത്തുന്നുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. കൊറോണ വൈറസ് രോഗത്തിനെതിരെ മുന്നില്‍ നിന്ന് പ്രവര്‍ച്ചിട്ട ഷൈലജ ടീച്ചറുടെ ദുരനുഭവം കേരളം കണ്ടതല്ലേ? എല്ലാ ദിവസവും വൈകിട്ട് നക്ഷത്രഫലം പറയുന്ന ജ്യോത്സ്യനെപോലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

 പിടിവാശി

പിടിവാശി

കൊറോണയുടെ വിവരങ്ങള്‍ അദ്ദേഹത്തിലൂടെ മാത്രമേ ജനങ്ങള്‍ അറിയാന്‍ പാടുള്ളൂവെന്ന പിടിവാശി എന്തിനായിരുന്നും സുധാകരന്‍ ചോദിച്ചു. ' ഒരു ദിവസം ആറ് മണിക്ക് ഒരു കൊറോണ രോഗി മരിച്ചു. പിന്നെ അടുത്ത ദിവസം ആറിനേ പത്രസമ്മേളനമുള്ളൂ. മരിച്ച രോഗിയുമായി ഇടപഴകിയവര്‍ മരണവിവരം അറിയാന്‍ വൈകിയില്ലേ?'

മുഖ്യമന്ത്രിയുടെ അഭിനയം

മുഖ്യമന്ത്രിയുടെ അഭിനയം

വാര്‍ത്ത സമ്മേളനത്തിലൂടെ എല്ലാവരും വൈകുന്നേരം കണ്ടുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രിയുടെ അഭിനയമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. 'ചിരിക്കാത്ത മുഖ്യമന്ത്രി ചിരിക്കുന്നു. ആരുടേയും മുഖത്ത് നോക്കാതെ നടക്കുന്ന മുഖ്യമന്ത്രി തല ഉയര്‍ത്തി ആളുകളെ നോക്കുന്നു. കൊറോണ നിയന്ത്രിച്ചതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്കല്ല. നടപടികളെല്ലാം പാലിച്ച ജനങ്ങള്‍ക്കും അത് നടപ്പാക്കിയ പൊലീസിവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്.'

English summary
Sudhakaran Slams Pinarayi Vijayan In KM Shaji Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X