കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം; കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി; നേതാക്കള്‍ക്ക് താത്പര്യമില്ല

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് കൈമാറിയ ദിവസംതന്നെ കോണ്‍ഗ്രസിനുള്ളില്‍ കലഹം. ഷുഹൈബ് വധത്തില്‍ തുടക്കം മുതല്‍ പ്രതിഷേധം ശക്തമാക്കിയ കെ സുധാകരന്റെ പരാമര്‍ശമാണ് കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയത്.

ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നുഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ കണ്ണൂരില്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാന്‍ കെപിസിസി നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് സുധാകരന്റെ ആക്ഷേപം. നേതാക്കള്‍ക്ക് സമരം തുടരാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും ഇത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളിലും വ്യക്തമാണെന്നും സുധാകരന്‍ പറയുന്നു.

 congress

ചെറുപ്പക്കാരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നില്ല. ആക്രണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കഴിയണമെന്നുമൊക്കെ സുധാകരന്‍ പറയുമ്പോള്‍ സംസ്ഥാന നേതൃത്വമാണ് പ്രതിക്കൂട്ടിലാകുന്നത്. ഷുഹൈബ് വധത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ കടുത്ത ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സുധാകരന്റെ പരാമര്‍ശത്തോടെ അത് സത്യമാണെന്ന തെളിഞ്ഞിരിക്കുകയാണ്.

എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ പ്രതിഷേധത്തിലും ഗ്രൂപ്പിസം കാട്ടി. സതീശന്‍ പാച്ചേനി നിരാഹാരം കിടന്നപ്പോള്‍ കെ സുധാകരനും വിട്ടുകൊടുത്തില്ല. സിപിഎമ്മിനെതിരായ കടുത്ത പ്രതിഷേധം നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് അവ അവസാനിപ്പിച്ചതും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കി. മാത്രമല്ല, സുധാകരന്‍ കൊലയാളിയാണെന്ന തരത്തില്‍ സിപിഎം വ്യാപക പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംരക്ഷിക്കാനും എത്തിയില്ല. കെപിസിസി യോഗത്തില്‍ സുധാകരന്‍ നടത്തിയ രൂക്ഷ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഏതു തരത്തിലുള്ള പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നത് വരുംദിവസങ്ങളില്‍ അറിയാം.

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊക്ക കോളയില്‍ നിന്നും ഇനി മദ്യവുംമദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊക്ക കോളയില്‍ നിന്നും ഇനി മദ്യവും

അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍

English summary
ഷുഹൈബ് വധം; കോണ്‍ഗ്രസിനുള്ളില്‍ കലഹം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X