ദിലീപിനെതിരെ കള്ളക്കഥകള്‍...! നാറ്റിച്ച് ഇല്ലാതാക്കുന്നു..!! അവസ്ഥ വളരെ ദയനീയം..!! പിന്തുണയേറുന്നു !

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: ആഴ്ചകളോളമായി റിമാന്‍ഡില്‍ തുടരുന്ന നടന്‍ ദിലീപിന് ഒരിടവേളയ്ക്ക് ശേഷം സിനിമാരംഗത്ത് നിന്നും പിന്തുണയേറുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. നേരത്തെ പിആര്‍ ഏജന്‍സികളുടെ ശ്രമഫലമായി വന്‍ പ്രചാരണം നടത്തി പിന്തുണ കൂട്ടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ ജാമ്യം പോലും കിട്ടാതായപ്പോള്‍ ആ പ്രചാരണം പതിയെ അവസാനിച്ചു. കഴിഞ്ഞ ദിവസം നിര്‍മ്മാതാവായ സുരേഷ് കുമാര്‍ രംഗത്ത് വന്നതിന് പിന്നാലെ നടന്‍ സുധീറും ദിലീപിനെ പിന്തുണച്ച് എത്തിയിരിക്കുന്നു.

ദിലീപിനിട്ട് പണിയല്ലേ...മറുപണി ഉറപ്പ്..!! ഡി സിനിമാസ് പൂട്ടിച്ചവരെ വെള്ളം കുടിപ്പിക്കും !!

ദിലീപിന് വേണ്ടി കണ്ണീരൊഴുക്കി എംഎൽഎ വീണ്ടും...! നടിക്ക് വേദനയെങ്കിൽ വേദനസംഹാരി കൊടുക്കൂ എന്ന്..!!!

പിന്തുണയുമായി സുധീർ

പിന്തുണയുമായി സുധീർ

വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായ നടന്‍ സുധീര്‍ ദിലീപിനൊപ്പവും ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് ദിലീപിന് സുധീര്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനൊപ്പമെന്ന് സുധീര്‍ പറയുന്നു.

ദിലീപ് വഴി

ദിലീപ് വഴി

ദിലീപ് ചിത്രമായ സിഐഡി മൂസയിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് മുതലുള്ള കാര്യമാണ് സുധീര്‍ പങ്കുവെയ്ക്കുന്നത്. ദിലീപ് തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തില്ലായിരുന്നുവെങ്കില്‍ ജീവിതം മാറിപ്പോയേനെ എന്ന് സുധീര്‍ പറയുന്നു.

കേസിലെ കാര്യങ്ങളറിയില്ല

കേസിലെ കാര്യങ്ങളറിയില്ല

ഇന്ന് ദിലീപ് ജയിലിലാണ്. ചെയ്ത തെറ്റ് എന്താണെന്നോ കേസിന് പിന്നിലെ കാര്യങ്ങളോ തനിക്ക് അറിയില്ലെന്ന് സുധീര്‍ പറയുന്നു. പലരും പറഞ്ഞപ്പോഴും അദ്ദേഹം പ്രതി ആകരുതേ എന്ന് താന്‍ ആഗ്രഹിച്ചു.

എന്തെല്ലാം കെട്ടുകഥകൾ

എന്തെല്ലാം കെട്ടുകഥകൾ

എന്നാല്‍ അറസ്റ്റ് നടന്നപ്പോള്‍ താന്‍ ഞെട്ടിപ്പോയി. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചുവെന്നും പക്ഷേ അതുണ്ടായില്ലെന്നും സുധീര്‍ പറയുന്നു. ദിലീപ് ജയിലിലായ 25 ദിവസത്തിനകം അദ്ദേഹത്തിനെതിരെ എന്തെല്ലാം കെട്ടുകഥകളാണ് വന്നതെന്നും സുധീര്‍ ചോദിക്കുന്നു.

എല്ലാം തെണ്ടിത്തരം

എല്ലാം തെണ്ടിത്തരം

ദിലീപിനെ ക്രിമിനലും കയ്യേറ്റക്കാരനുമാക്കി. നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നുവെന്നും സുധീര്‍ ആരോപിക്കുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാനൊക്കൂ എന്നും സുധീര്‍ അഭിപ്രായപ്പെടുന്നു.

തിയറ്റർ പൂട്ടിച്ചത്

തിയറ്റർ പൂട്ടിച്ചത്

ദിലീപിന്റെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ് പൂട്ടിയതിനെതിരെയും സുധീര്‍ പ്രതികരിക്കുന്നു. കേരളത്തിലെ ജനങ്ങളും ഇത്തരം നടപടികളെ എതിര്‍ക്കണമെന്ന് സുധീര്‍ ആവശ്യപ്പെടുന്നു. ശത്രുക്കള്‍ പോലും കിടക്കരുത് എന്നാശിക്കുന്ന സ്ഥലമാണ് ജയില്‍.

ശത്രുക്കൾക്ക് പോലും

ശത്രുക്കൾക്ക് പോലും

പതിനെട്ടാം വയസ്സില്‍ താനും ജയിലില്‍ കിടന്നിട്ടുണ്ടെന്ന് സുധീര്‍ ഓര്‍മ്മിക്കുന്നു. അന്ന് ഓര്‍ത്തിരുന്നു ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുത് എന്ന്. ഇപ്പോള്‍ ദിലീപ് എന്ന മനുഷ്യന്‍ ജയിലില്‍ കിടക്കുകയാണ്.

രാജ്യദ്രോഹിയാക്കരുത്

രാജ്യദ്രോഹിയാക്കരുത്

കേരളത്തിലെ പോലീസിനെ തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ദിലീപിനെ ഒരു രാജ്യദ്രോഹിയായി സോഷ്യല്‍ മീഡിയയോ മാധ്യമങ്ങളോ ചിത്രീകരിക്കരുത് എന്ന് സുധീര്‍ ആവശ്യപ്പെടുന്നു. ദിലീപിനെ വിലക്കിയപ്പോള്‍ ഒപ്പം നിന്നതിന് താനും അനുഭവിച്ചിട്ടുണ്ട്.

ഇല്ലാക്കഥകൾ വേണ്ട

ഇല്ലാക്കഥകൾ വേണ്ട

അന്ന് ദിലീപടക്കം തനിക്കെതിരെ നിന്നു. പക്ഷേ ഇന്ന് ദിലീപിന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അല്ലാതെ ഇല്ലാക്കഥകള്‍ ദയവായി പടച്ച് വിടരുത് എന്നും ദിലീപേട്ടനെ നശിപ്പിക്കരുത് എന്നും സുധീര്‍ അഭ്യര്‍ത്ഥിക്കുന്നു.

വേദനിപ്പിക്കരുത്

വേദനിപ്പിക്കരുത്

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞത് കൊണ്ട് തന്നെ ഉപദ്രവക്കരുതെന്നും സുധീര്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്നും സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന അത്താഴപ്പട്ടിണിക്കാരനാണ്. അതുകൊണ്ട് വേദനിപ്പിക്കരുതെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

ഫേസ്ബുക്ക് വീഡിയോ

സുധീറിന്റെ ഫേസ്ബുക്ക് വീഡിയോ

English summary
Actor Sudeer supports Dileep in case against him
Please Wait while comments are loading...