കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം മനസ്സിലൊതുക്കിയ സുധീരനും മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചു

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിനുമേല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കുനേരെ വ്യാപക ആരോപണമാണ് നേതാക്കന്‍മാര്‍ ഉന്നയിക്കുന്നത്. കെപിസിസി പ്രസിഡന്റ് വി.എം സുധീരനും മുഖ്യമന്ത്രിക്കെതിരെ പരോക്ഷമായി എതിരായ നിലപാടാണ് പറഞ്ഞത്.

നിലവിലുള്ള കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും ഉണ്ടായിരിക്കണമെന്നാണ് സുധീരന്റെ നിര്‍ദ്ദേശം. കേസുകള്‍ പിന്‍വലിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കണമെന്നും സുധീരന്‍ വ്യക്തമാക്കി. എംജി കോളേജിലെ ആക്രമണക്കേസ് പിന്‍വലിച്ചതും, പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ നിയമനടപടി വേണ്ടെന്നുവച്ചതും, ഡേവിഡ് ലാലിയെ വെറുതെ വിട്ട നടപടിയുമെല്ലാം മുഖ്യമന്ത്രിക്കെതിരെയാണ് ചൂണ്ടിക്കാട്ടുന്നത്.

vm-sudheeran

ആരെയും പിന്തുണയ്ക്കാനും പിന്തുണയ്ക്കാതിരിക്കാനും സുധീരന്‍ തയ്യാറല്ല എന്നു വേണം പറയാന്‍. ഒരാളുടെയും പക്ഷം പിടിച്ചൊരു പ്രസ്താവന സുധീരന്‍ നടത്തില്ല. പ്രതിപക്ഷങ്ങളിലെ തര്‍ക്കങ്ങളില്‍ എല്ലാം നിശബ്ദത പുലര്‍ത്തുന്ന ആളാണ് വി.എം സുധീരന്‍. എങ്കിലും കേസ് പിന്‍വലിക്കുന്നതിനോട് മുഖ്യമന്ത്രിയോട് യോജിക്കാന്‍ കഴിയില്ലെന്നു സുധീരന്‍ പറഞ്ഞത്രേ.

അതേസമയം, കേസ് പിന്‍വലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ മാത്രം നിലപാടാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ കേസ് പിന്‍വലിക്കുന്നത് സര്‍ക്കാരിനുമേല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

English summary
The current state of vigilance and more cases of withdrawal and the inspection of the KPCC president of the VM Immature.He claimed to have clear criteria for withdrawal of cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X