കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം; സുധീരന്‍ പൂര്‍ണമായും സര്‍ക്കാരിന് വിധേയനായി

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: മദ്യനയത്തില്‍ ബാറുടമകള്‍ക്ക് അനുകൂല നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുവന്നിരുന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പൂര്‍ണമായും സര്‍ക്കാരിന് വിധേയനായി. മദ്യനയത്തിലടക്കം ഒരു വിഷയത്തിലും സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുന്ന തീരുമാനമുണ്ടാകരുതെന്ന എകെ ആന്റണിയുടെ നിര്‍ദ്ദേശം സുധീരന്‍ അംഗീകരിക്കുകയായിരുന്നു.

മദ്യനയത്തില്‍ തന്റെ എതിര്‍പ്പ് ഇപ്പോഴും തുടരുകയാണെന്ന് രണ്ടാഴ്ചമുമ്പും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ സുധീരന്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എകെ ആന്റണി ചര്‍ച്ചയ്ക്കായി കേരളത്തിലെത്തിയത്. ശനിയാഴ്ച ഇന്ദിരാ ഭവനില്‍ ചേര്‍ന്ന കെപിസിസി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും സമവായമുണ്ടാക്കി മുന്നോട്ടു പോകാനാണ് തീരുമാനമുണ്ടായിരിക്കുന്നത്.

VM Sudheeran
പാര്‍ട്ടിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് ഏറെക്കുറെ ഒറ്റപ്പെട്ട സുധീരനു മുന്നില്‍ പ്രസിഡന്റ് പദവി രാജിവെക്കുകമാത്രമേ വഴിയുണ്ടായിരുന്നുള്ളു. എന്നാല്‍, അതിന് അദ്ദേഹം തയ്യാറാകാത്തതോടെ സര്‍ക്കാരുമായി സന്ധിയിലാകാന്‍ തീരുമാനിക്കുകയായിരുന്നു. സുധീരന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി യോഗം ചേര്‍ന്നതും സുധീരന് വിനയായി.

ഇരു ഗ്രൂപ്പുകളില്‍ നിന്നും യുഡിഎഫിലെ ഘടക കക്ഷികളില്‍ നിന്നും സുധീരന് എതിര്‍പ്പ് നേരിടേണ്ടിവന്നതോടെ ആദര്‍ശം മറന്ന് മദ്യനയത്തിലെ തന്റെ നിലപാടുകളില്‍ നിന്നും പിന്നോട്ടു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികകാലമില്ലാത്തതിനാല്‍ സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന എകെ ആന്റണിയുടെ നിര്‍ദ്ദേശവും സുധീരന് അംഗീകരിക്കേണ്ടിവന്നു.

English summary
Kerala Congress president V M Sudheeran has climbed down from his stand on the liquor policy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X