കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന് പിണറായി സര്‍ക്കാര്‍? ഭേദഗതി മദ്യ ലോബിയെ സഹായിക്കാനോ?

ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം സര്‍ക്കാരിന് എന്തിനാണെന്ന് സുധീരന്‍ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നയം തിരുത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയം ഭേദഗതി ചെയ്യാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെ വിമര്‍ശിച്ച് വിഎം സുധീരന്‍ രംഗത്ത്. ജനങ്ങളെ കുടിപ്പിച്ചേ അടങ്ങൂ എന്ന നിര്‍ബന്ധം സര്‍ക്കാരിന് എന്തിനാണെന്ന് സുധീരന്‍ ചോദിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മദ്യലോബിയുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് നയം തിരുത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യ നിരോധനം ടൂറിസം മേഖലയെ തകര്‍ത്തു എന്ന് പറയുന്നത് തെറ്റാണെന്നും സുധീരന്‍ പറയുന്നു. ടൂറിസം വകുപ്പ് നോരത്തെ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം വരുമാനം വര്‍ധിക്കുന്നുവെന്നും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം കൂടുന്നുവെന്നുമാണ് വ്യക്തമാക്കിയിരുന്നതെന്നും സുധീരന്‍ പറയുന്നു.

sudheeran

പാതയോരത്തെ മദ്യ ശാലകള്‍ നീക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കാനുള്ള ശ്രമം ശരിയല്ലെന്നും സുധീരന്‍ പറയുന്നു. എജിയുടെ നിയമോപദേശം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടുന്നു. ചില്ലറ വില്‍പ്പന ശാലകള്‍ മാത്രമെ സുപ്രീംകോടതി വിധിയിടെ പരിധിയില്‍ വരൂ എന്നാണ് എജിയുടെ നിയമോപദേശം.

ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ വ്യക്തിയാണ് അഡ്വക്കേറ്റ് ജനറലെന്നും അദ്ദേഹം നല്‍കുന്ന നിയമോപദേശത്തില്‍ വിശ്വാസമില്ലെന്നും സുധീരന്‍.

ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നതെന്നും എന്നാല്‍ പോലീസിനെ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുക എന്ന തെറ്റായ നിലപാടാണ് അപ്പോഴും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സുധീരന്‍ കുററപ്പെടുത്തി.

യുഡിഎഫിന്‍റെ മദ്യ നിരോധനം മൂലം ടൂറിസം മേഖലയ്ക്ക് വന്‍ നഷ്ടമുണ്ടായെന്നും അതിനാല്‍ മദ്യ നയം ഭേദഗതി ചെയ്യുന്നുവെന്നുമാണ് എല്‍ഡിഎഫ് പറയുന്നത്.

English summary
sudheeran criticise amendment in liquor policy by pinarayi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X