പോലീസും പ്രോസിക്യൂഷനും പ്രതികളോടൊപ്പം; വാളയാര്‍ കേസ് സിബിഐക്ക് വിടണമെന്ന് വിഎം സുധീരന്‍
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിന് ഇരയായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. പോലീസും പ്രോസിക്യൂഷനും പ്രതികൾക്ക് വേണ്ടി നില കൊള്ളുന്ന സാഹചര്യത്തിൽ വാളയാർ കേസ് സി ബി ഐ അന്വേഷണത്തിന് വിടാൻ സർക്കാർ തയ്യാറാവാണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
പെരിയ ഇരട്ട കൊലപാതക കേസ്സിൽ സി ബി ഐ അന്വേഷണം ഇല്ലാതാക്കാനുള്ള സർക്കാർ നീക്കവും,വാളയാറിലെ ദളിത് സഹോദരിമാർ ക്രൂരമായപീഡനത്തിനിരയായി മരണപ്പെട്ട സംഭവത്തിലെ ദുർബ്ബലമായ പ്രോസിക്യൂഷൻ നടപടികളും പിണറായി സർക്കാർ കൊടും ക്രിമിനൽ കുറ്റവാളികൾക്കൊപ്പമാണെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം അരോപിച്ചു.

പാർട്ടിക്കാരായ കൊലപാതകികളേയും കുറ്റവാളികളേയും സംരക്ഷിക്കുന്നതിനായി സർക്കാർ ഏതറ്റംവരെയും പോകുമെന്ന് ഇതെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. മാഫിയ സംഘങ്ങളുടെയും ക്രിമിനലുകളുടേയും സംരക്ഷകരായി പൂർണമായി മാറിക്കഴിഞ്ഞ പിണറായി സർക്കാർ അക്ഷരാർത്ഥത്തിൽ നിയമവാഴ്ച്ചയെ തന്നെ വെല്ലുവിളിക്കുകയാണ്. പെരിയ ഇരട്ട കൊല കേസ് സി ബി ഐ അന്വേഷിക്കുന്നത് തടയിടാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിൻ തിരിഞ്ഞേ മതിയാകൂവെന്നും വിഎം സുധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications