സുധീരന്‍ അപമാനിച്ചെന്ന് സുകുമാരന്‍ നായര്‍
പെരുന്ന: പെരുന്നയിലെ എന്‍എസ്എസ് ചടങ്ങ് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സുധീരന്‍ എന്‍എസ്എസിനെ അപമാനിച്ചെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ വിഎം സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ കൂട്ടാക്കിയില്ല. പിന്നീട് കുറച്ച് നേരം കാത്ത് നിന്ന ശേഷം സുധീരന്‍ മടങ്ങി. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഇതാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്.

പത്ത് മിനിട്ട് പോലും തന്നെ കാത്ത് നില്‍ക്കാന്‍ സുധീരന്‍ തയ്യാറായില്ലെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പണ്ട് എന്‍എസ്എസ് ആസ്ഥാനത്ത് കാത്ത്‌കെട്ടിക്കിടന്ന ആളായിരുന്നു സുധീരനെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് ശേഷം ആദ്യമായിട്ടായിരുന്നു വിഎം സുധീരന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്. മുന്‍കൂട്ടി വിവരം അറിയിച്ചതിന് ശേഷം ആയിരുന്നു സന്ദര്‍ശനം. എന്നാല്‍ സുധീരനെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനിടെ സുകുമാരന്‍ നായര്‍ എഴുന്നേറ്റ് പോവുകയായിരുന്നു.
പിന്നീട് തന്റെ മുറിയിലെക്ക് പോയ സുകുമാരന്‍ നായര്‍ സുധീരനെ കാണാന്‍ വിസമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിനൊപ്പം എത്തിയ സുധീരന്‍ അവിടെ നിന്ന് ഉടന്‍ തന്നെ തിരിക്കുകയും ചെയ്തു.












Click it and Unblock the Notifications