കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റും? ഗ്രൂപ്പുകള്‍ ഒരുമിക്കുന്നു...

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറികള്‍ ആരംഭിച്ചതാണ്. പല തവണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരയെും ഗ്രൂപ്പ് പോരിന് ശമനമുണ്ടായില്ല. എന്നാല്‍ ഒരു കാര്യത്തില്‍ എ-ഐ ഗ്രൂപ്പുകള്‍ ഒരുമിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിഎം സുധീരനെ മാറ്റണമെന്ന് ഹൈക്കമാന്‍റിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഇരു ഗ്രൂപ്പുകളും.

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പ്രധാന കാരണം വിഎം സുധീരന്റെ നിലപാടാണെന്നാണ് ഗ്രൂപ്പ് ഭേതമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവനകളും നിലപാടുമാണ് സുധീരന്‍ സ്വീകരിച്ചത്.

VM Sudheeran

പാര്‍ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ സുധീരന് കഴിഞ്ഞില്ലെന്നാണ് പ്രധാന ആരോപണം. തമ്മിലടി മൂര്‍ച്ചിച്ചപ്പോള്‍ ഹൈക്കമാന്റ് ഇടപെട്ട് പ്രശ്‌നപരിഹാരം കണ്ടതാണ്. എന്നാല്‍ സുധീരനെ മാറ്റാതെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്നാണ് നേതാക്കാള്‍ അവര്‍ത്തിക്കുന്നത്.

കോണ്‍ഗ്രസില്‍ വൈകാതെ തന്നെ നേതൃമാറ്റമുണ്ടാകുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും സുധീരനെ മാറ്റുന്ന കാര്യം ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സൂചന നല്‍കി. ഹൈക്കമാന്റ് വിഷയത്തില്‍ ഉടനെ ഒരു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

Read More: നിമിഷ ഫാത്തിമ ആയത് വിവാഹം കഴിക്കാനല്ല... മതം മാറ്റിയത് ആര്...?

കെപിസിസി പ്രസിഡന്റെന്ന നിലയില്‍ എല്ലാവരയെും ഒരുമിച്ച് കൊണ്ടുപോകാന്‍ സുധീരന് സാധിക്കുന്നില്ലെന്ന് ഹൈക്കമാന്റിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ തീരുമാനം വേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Thiruvanchoor Radhakrishnan

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സംഭവിച്ച പാളിച്ച സുധീരന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇവയോടൊന്നും പ്രതികരിക്കാന്‍ പോലും സുധീരന്‍ തയ്യാറാകുന്നില്ല. പാര്‍ട്ടി അധ്യക്ഷനെന്ന രീതിയില്‍ പൂര്‍ണ്ണ പരാജയമാണ് സുധീരനെന്നാണ് ആരോപണം. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കുകയാണ്. സുധീരനെ രൂക്ഷമായി വിമര്‍ശിച്ച് കെ ബാബു, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍ എന്നിവര്‍ രംഗത്ത് വന്നിരുന്നു.

ഐ ഗ്രൂപ്പിനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ശക്തി കൂടുതല്‍. ഉമ്മന്‍ചാണ്ടിയുടെ വലം കൈകളായ നേതാക്കളും എ ഗ്രൂപ്പിലെ ശക്തരായ നേതാക്കളും തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. കെ മുരളിധരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ ഐ ഗ്രൂപ്പ് നേതാക്കളുടെ നിയന്ത്രണത്തിലാണ് കോണ്‍ഗ്രസ്. ഇത് എഗ്രൂപ്പ് നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സുധിരനെ മാറ്റി കെപിസിസി സ്ഥാനം നേടാനുള്ള ശ്രമം എ ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

Read More: എസ്ബിടി-എസ്ബിഐ ലയനം; ഒ രാജഗോപാല്‍ സംസ്ഥാന താല്‍പര്യത്തിനെതിരോ...?

Read More: തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികള്‍ക്ക് ജീവപര്യന്തം...

English summary
VM Sudheeran may be replaced from KPCC President post, says Thiruvanchoor Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X