Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. കച്ചവടതാല്‍പര്യങ്ങല്‍ക്കും രാഷ്ടീയ താല്‍പര്യങ്ങല്‍ക്കുമായി എസ്എന്‍ഡിപിയെ വെള്ളാപ്പള്ളി ഉപയോഗിക്കുയാണെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാന്‍ അര്‍ഹതയില്ല ആദ്ദേഹം ആ സ്ഥാനം ഒഴിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തന്നെ വിമര്‍ശിക്കാന്‍ ഉപയോഗിച്ച വിശേഷണങ്ങള്‍ ഏറ്റവും അനുയോജ്യന്‍ വെള്ളാപ്പള്ളി തന്നെയാണെന്നും ആദ്ദേഹം പറഞ്ഞു.

vm sudheeran

രാജ്യതാല്‍പര്യങ്ങള്‍ക്ക് നിരക്കാത്തതാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. അദ്ദേഹത്തിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാന്‍ പല വിശദീകരണവും നല്‍കുന്നുണ്ട്. എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല.

നിയമം എല്ലാവര്‍ക്കും ബാധകമാണ് അത് അതിന്റെ വഴിക്ക് പോകും. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണോ എന്ന് പൊലീസ് അണ് തീരുമാനിക്കേണ്ടത്. മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ആരില്‍ നിന്നുണ്ടായാലും അതത് സമയത്ത് പ്രതികരിച്ചിട്ടുണ്ട് സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+