സുധീരന്‍ തിരുത്തിയേ പറ്റൂ: ഷാനിമോള്‍
കോഴിക്കോട്: വിഎം സുധീരനെതിരെ ശകതമായ നിലപാടുമായി ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും. തനിക്കെതിരെ ഉന്നയിച്ച ആരോപണം സുധീരന്‍ തിരുത്തിയേ മതിയാകൂ എന്നാണ് ഷാനിമോളുടെ ആവശ്യം. മീഡിയ വണ്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഷാനിമോള്‍ തന്റെ നിലാപാട് വീണ്ടും വ്യക്തമാക്കിയത്.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെസി വേണുഗോപാലിനും തനിക്കും എതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് ഷാനിമോള്‍ ഉസ്മാന്‍ കത്തെഴുതിയതെന്നാണ് സുധീരന്‍ ആരോപിച്ചത്. ഷാനിമോള്‍ക്ക് മദ്യലോബിയുമായി ബന്ധമുണ്ടെന്നും വിഎം സുധീരന്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ മൂന്നംഗ കമ്മീഷനേയും നിയോഗിച്ചു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം സുധീരന്‍ പരസ്യമായി തിരുത്തണം എന്ന ആവശ്യമാണ് ഷാനിമോള്‍ ഉന്നയിക്കുന്നത്. അല്ലാത്ത പക്ഷം ത തെളിവുകള്‍ ഹാജരാക്കാന്‍ സുധീരന്‍ ബാധ്യസ്ഥനാണെന്നും ഷാനിമോള്‍ പറയുന്നു. ഇത് ചെയ്തില്ലെങ്കില്‍ സുധീരനെ മുന്നോട്ട് നീങ്ങാന്‍ അനുവദിക്കില്ലെന്ന ഭീഷണിയും ഷാനിമോള്‍ മുഴക്കുന്നുണ്ട്.
കെസി വേണുഗോപാലിനെതിരെ സരിത വിഷയത്തില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തെളിവ് ഹാജരാക്കണം എന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്. അങ്ങനെയെങ്കില്‍ തന്റെ കാര്യത്തിലും അത് തന്നെ നടക്കണം.
കെസി വേണുഗോപാലിനെതിരെ പേരെടുത്ത് പറഞ്ഞ് താന്‍ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. സോളാര്‍ തട്ടിപ്പില്‍ പഴി കേട്ടവര്‍ക്കെതിരെ അന്വേഷണം നടത്തണം എന്നാണ് ആവശ്യപ്പെട്ടതെന്നും ഷാനിമോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കിയത്. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഇതില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. സുധീരനെതിരെ ഷാനിമോള്‍ ഉസ്മാനെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കരുവാക്കുകയാണെന്നും ആരോപണം ഉണ്ട്.












Click it and Unblock the Notifications