മുഖ്യമന്ത്രിയ്‌ക്കെതിരായ അന്വേഷണം, ഒഴിഞ്ഞുമാറി വിഎം സുധീരന്‍
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തെക്കുറിച്ച് കൂടിയാലോചനകള്‍ക്ക് ശേഷം പ്രതികരിക്കാമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍.
തൃശൂര്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതിനെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും മറ്റ് മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയശേഷം ഈ വിഷയത്തില്‍ പ്രതികരിക്കാമെന്ന് സുധീരന്‍ പറഞ്ഞു. വിമോചനയാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാര്‍ കോഴകേസില്‍ കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ മന്ത്രി കെ ബാബു രാജിവയ്ക്കുന്നതാണ് ഉചിതമെന്ന് വിഎം സുധീരന്‍ പ്രതികരിച്ചിരുന്നു. അതിനെതുടര്‍ന്നാണ് കെ ബാബു പെട്ടെന്ന് രാജിവയ്‌ക്കേണ്ടി വന്നത്.












Click it and Unblock the Notifications