സുധീരന്റെ നിര്‍ദേശം ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കും; മന്ത്രിമാരുടെ ഊരുചുറ്റലിന് വിലക്ക്
തിരുവനന്തപുരം: എല്ലാമന്ത്രിമാരും അഞ്ച് ദിവസം തലസ്ഥാനത്ത് ഉണ്ടാവണമെന്ന് മഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് ഭരണത്തില്‍ മന്ത്രിമാര്‍ അഞ്ച് ദിവസം തിരവനന്തപുരത്ത് വേണമെന്ന കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ നിര്‍ദേശമാണ് ഇപ്പോള്‍ പിണറായി വിജയന്‍ നടപ്പാക്കിയിരിക്കുന്നത്.
കാസര്‍ഗോഡ് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മന്ത്രിമാരെ കാണാന്‍ തലസ്ഥാനത്തെത്തുന്ന ജനങ്ങള്‍ക്ക് മന്ത്രിമാരെ കാണാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇതുകൊണ്ടാണ് വിഎം സുധീരന്‍ അഴ്ചയില്‍ അഞ്ച് ദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടാവണനമെന്ന നിര്‍ദേശം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന് മുമ്പാകെ വെച്ചത്.

നാടു നീളെ ഉദ്ഘാടനങ്ങളും പൊതു പരിപാടികളുമായി കറങ്ങിയ കഴിഞ്ഞ മന്ത്രിമാര്‍ ഈ നിര്‍ദേശം ഗൗനിച്ചില്ല. സുധീരന്റെ നിര്‍ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാര്‍ ഒന്നിച്ച് പൊളിച്ചപ്പോള്‍ ആ നിര്‍ദേശത്തിന്റെ പ്രായോഗികത മനസിലാക്കി പ്രവര്‍ത്തിക്കുകയാണ് പിണറായി.
മന്ത്രിമാരെ കാണാനെത്തുന്നവര്‍ ദിവസങ്ങളോളം തിരുവനന്തപുരത്ത് തങ്ങേണ്ട അവസ്ഥയും ഉണ്ടായിരുന്നു. മന്ത്രിമാരെ കാണാന്‍ കിട്ടുന്നില്ല എന്ന വികരവും പ്രതിഷേധവും യുഡിഎഫിനേറ്റ തിരിച്ചടിക്ക് പിന്നിലുണ്ട്. ഈ വികാരം തിരിച്ചറിഞ്ഞാണ് മന്ത്രിമാരോട് അഞ്ച് ദിവസം തലസ്ഥാനത്ത് തങ്ങാന്‍ പിണറായി നിര്‍ദേശിച്ചത്.












Click it and Unblock the Notifications