കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈത്തറിയുടെ ഡിസൈന്‍ വസ്ത്രങ്ങളുമായി നിഫ്റ്റ് വിദ്യാര്‍ഥികളുടെ ഫാഷന്‍ ഷോ

Google Oneindia Malayalam News

കണ്ണൂര്‍: കൈത്തറിയുടെ വിവിധ മോഡല്‍ ഡിസൈന്‍ തുണിത്തരങ്ങളുമായി നിഫ്റ്റ് വിദ്യാര്‍ഥിനികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ സൂയി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കലക്ടറേറ്റ് മൈതാനത്ത് നടക്കുന്ന പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പുതിയ ബ്രാന്റിന്റെ ലോഞ്ചിങ്ങ് പി.കെ ശ്രീമതി ടീച്ചര്‍ എം.പി നിര്‍വ്വഹിച്ചു.

nift

ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ കൃഷ്ണയും ഹിബയും ചേര്‍ന്നാണ് കണ്ണൂരിന്റെ കൈത്തറി പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന് തുടക്കമിട്ടത്. പഠനത്തിനു പിന്നാലെ കാംപസ് ഇന്റര്‍വ്യൂവിലൂടെ ലഭിച്ച ബാംഗ്ലൂരിലെ ഫാഷന്‍ ഡിസൈന്‍ രംഗത്തെ ജോലി വേണ്ടെന്നു വെച്ച് ഇരുവരും കൈത്തറി ഉപയോഗിച്ച് ഡിസൈന്‍ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കുക എന്ന ആശയത്തിലേക്ക് കടക്കുകയായിരുന്നു.
nift

സംരഭകര്‍ക്ക് വേണ്ടിയും നമുക്ക് വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും സൂയി ഉദ്ഘാടനം ചെയ്യുകയാണെന്ന് ചടങ്ങില്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു. കണ്ണൂരിന്റെ സ്വന്തം കൈത്തറിയെ പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും എം.പി പറഞ്ഞു.

nift

ഓണ്‍ലൈനിലൂടെ മാത്രമാണ് നിലവില്‍ സൂയി തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നത്. www.sueestore.com എന്ന വെബ്‌സൈറ്റിലൂടെയും www.w.facebook.com/sueeclothing എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും suee_brand എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയും സൂയിയുടെ കൈത്തറി ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.

nift

ബ്രാന്‍ഡ് ലോഞ്ചിങ്ങിനു ശേഷം സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ പ്രത്യേകമായ രൂപകല്‍പ്പന ചെയ്ത കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ട് നിഫ്റ്റിലെ വിദ്യാര്‍ത്ഥീ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോയും വേദിയില്‍ അരങ്ങേറി. സൂയി ഡിസൈന്‍ വസ്ത്രവുമണിഞ്ഞ് വേദിയിലെത്തിയ നാലര വയസുകാരി ദേവ്‌ന വിനോദും സദസ്സിന്റെ നിറഞ്ഞ കൈയടി നേടി. ചടങ്ങില്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
English summary
suee brand for handloom launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X