കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുമുഖ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു; അന്ത്യം കെച്ചിയില്‍ എത്തിച്ച് അല്‍പ സമയത്തിനകം

Google Oneindia Malayalam News

തിരുവനന്തപുരം: നവാഗത സംവിധായകനായ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഷാനവാസ് കോയമ്പത്തൂരിലെ കെജെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വൈകീട്ടോടെ അദ്ദേഹത്തെ . പ്രത്യേക ഐ സി യു ആംബുലന്‍സില്‍ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പുതിയ സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങളുമായി അട്ടപ്പാടിയില്‍ എത്തിയ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സുഹൃത്തുക്കളായിരുന്നു ഷാനവാസിനെ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. എഡിറ്ററായി സിനിമാ മേഖലയില്‍ എത്തിയ ഷാനവാസിന്‍റെ ആദ്യം ചിത്രം കരിയാണ്. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ 'സൂഫിയും സുജാതയും' ആയിരുന്നു രണ്ടാമത്തെ ചിത്രം.

naranipuz

ഷാനവാസ് നരണിപ്പുഴ മരിച്ചുവെന്ന് ചില മാധ്യമങ്ങളിൽ ഇന്ന് ഉച്ചയോടെ വാർത്തകള്‍ വന്നിരുന്നു. ഷാനവാസിന് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഫേസ്ബുക്ക് പേജില്‍ കുറിപ്പും വന്നിരുന്നു. തുടര്‍ന്നാണ് ഷാനവാസ് നിരണിപ്പുഴ മരിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയത്. എന്നാല്‍ ഷാനവാസ് മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ജീവനോടെ വെന്‍റിലേറ്ററില്‍ തുടരുകയാണെന്നും നിര്‍മാതാവും നടനുമായ വിജയ് ബാബു അറിയിക്കുകയായിരുന്നു.

ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ബഹ്‌റൈന്‍ പെട്രോളിയത്തിലും മജീദ് അല്‍ ഫുത്തൈമിലും ഒട്ടേറെ ഒഴിവുകള്‍

English summary
sufiyum sujathayum director Naranipuzha Shanavas has passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X