സൂഫിയും സുജാതയും സംവിധായകൻ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം; സിനിമാ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ഗുരുതരാവസ്ഥയിൽ.ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.അട്ടപാടിയിൽ പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്.സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. 2015ല്‍ പുറത്തിറങ്ങിയ കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ജാതീയത ചർച്ച ചെയ്ത ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‍കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മ്മിച്ചത്.












Click it and Unblock the Notifications