• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൃദയാഘാതം; സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: ജയസൂര്യ പ്രധാന വേഷത്തിലെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ നരണിപ്പുഴ ഷാനവാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ കെജി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ഇപ്പോള്‍ ഷാനവാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നേരത്തെ നിരീക്ഷണം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പുതിയ സിനിമയുടെ എഴുത്തിന്റെ തിരക്കിലായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒടിടി റിലീസായി എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സുഫിയും സുജാതയും അതിഥി റാവു ഹൈദരി, കലാരഞ്ജനി , ദേവ് മോഹന്‍, സിദ്ധിഖ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

cmsvideo
    Dev Mohan talks about how he become Sufi for Sufiyum Sujathayum movie | Oneindia Malayalam

    English summary
    Sufiyum Sujathayum Director naranipuzha shanavas is in critical condition due to heart attack
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X