കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരട്ടച്ചങ്കന്റെ' കേരളത്തിൽ പ‍ഞ്ചസാരയില്ല; റേഷൻ കട മുഖേനയുള്ള വിതരണം പൂർണ്ണമായും നിലച്ചു!

1966 മുതലുള്ള ആനുകൂല്യമാണ് ഇല്ലാതാകുന്നത്. കേന്ദ്രത്തിൽ നിന്ന് അവസാനമായി പഞ്ചസാര അനുവദിച്ച് നൽകിയത് ഫെബ്രുവരിയിലാണ്.

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: റേഷൻ കടകൾ മുഖേനയുള്ള പഞ്ചസാര വിതരണംപൂർണ്ണമായും നിലച്ചു. ബിപിഎൽ വിഭാഗങ്ങളായ കുടുംബങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്ന പഞ്ചസാരയാണ് ഇതോടെ ഇല്ലാതായത്. ഇതോടെ 1966 മുതലുള്ള ആനുകൂല്യമാണ് ഇല്ലാതാകുന്നത്. കേന്ദ്രത്തിൽ നിന്ന് അവസാനമായി പഞ്ചസാര അനുവദിച്ച് നൽകിയത് ഫെബ്രുവരിയിലാണ്.

<strong>വടകരയിൽ പുലി; കോട്ടക്കടവിൽ പുലിയെ കണ്ടതായി യാത്രക്കാർ, ജനം ഭീതിയിൽ!</strong>വടകരയിൽ പുലി; കോട്ടക്കടവിൽ പുലിയെ കണ്ടതായി യാത്രക്കാർ, ജനം ഭീതിയിൽ!

പങ്കാളിക്ക് പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ;ഒറ്റപ്പെട്ടുപോയ ഉപ്പും മുളകും നായികയുടെ യഥാര്‍ത്ഥ ജീവിതം

സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ക്കേ എല്ലാവര്‍ക്കും റേഷന്‍ പഞ്ചസാര ലഭിച്ചിരുന്നു. ഒരാള്‍ക്ക് 400 ഗ്രാം എന്ന കണക്കിലായിരുന്നു അത്. പിന്നീട് എപിഎല്‍ വിഭാഗക്കാരെ ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. സ്റ്റോക്ക് ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ ദിവസം വരെ വിതരണം ചെയ്യുകയായിരുന്നു. ബിപിഎല്ലുകാര്‍ക്ക് തുടര്‍ന്നും പഞ്ചസാര നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Sugar

എന്നാല്‍ സ്വന്തം നിലയ്ക്ക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നിലപാട്. റേഷന്‍ സംവിധാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പല ഘട്ടങ്ങളിലായി പിന്മാറുന്നതിന്റെ ഭാഗമായാണ് പഞ്ചസാര വിതരണം നിര്‍ത്തലാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ലെവി പഞ്ചസാരസംവിധാനം നിര്‍ത്തലാക്കിയതാണ് തിരിച്ചടിയായത്. പൊതുവിപണയില്‍ നിന്ന് വാങ്ങി വിതരണം ചെയ്യുന്ന പഞ്ചസാരയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡിയാണ് കേന്ദ്രം നിര്‍ത്തലാക്കിയത്.

English summary
Sugar distribution through ration shops ceased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X