കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഗതകുമാരി ടീച്ചറുടെ മനസില്‍ കവിതയില്ല, വെറുപ്പ് മാത്രം; വംശീയ പരാമര്‍ശത്തിനെതിരെ പ്രതിഷേധം

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കവയത്രി സുഗതകുമാരി നടത്തിയ വംശീയ പരാമര്‍ശനത്തനെതിരെ പ്രതിഷേധമുയരുന്നു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലാണ് അന്യസംസ്ഥാന തൊഴിലാളികലെ അടച്ചാക്ഷിപിച്ച് സുഗതകുമാരി അഭിപ്രായ പ്രകടനം നടത്തിയത്.

കേരളം അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അന്യ സംസ്ഥാന്കകാരുടെ കുടിയേറ്റം. ഇത് സാംസ്‌കാരികമായി കേരളത്തെ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് സുഗതകുമാരിയുടെ നിരീക്ഷണം. വിദ്യാഭ്യാസം കുറഞ്ഞവരും ക്രിമനില്‍ പശ്ചാത്തലമുള്ളവരുമായ ഒരു തലത്തിലും പൊരുത്തപ്പെടുന്നവരാണ് കേരളത്തിലെത്തുന്നത്. ഒടുവില്‍ അവര്‍ ഉവിടെ വീടും വച്ച് കല്യാണവും കഴിച്ച് ഇവിടത്തുകാരായി മാറുമെന്ന് ആശങ്കപ്പെടുന്നെന്നായിരുന്നു സുഗതകുമാരിയുടെ വാക്കുകള്‍.

sugatha-kumari

സുഗതകുമാരിയുടെ വംശീയത നിറഞ്ഞ വാക്കുകള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുഗതകുമാരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിടി ബലറാം എംഎല്‍എയും രഗത്ത് വന്നു. പ്രസ്താവന ശുദ്ധ വംശീയതയും ഭരണഘടനാവിരുദ്ധവുമാണെന്ന് ബലറാം പറഞ്ഞു.

സുഗതകുമാരിയുടെ പ്രസ്താവനയ്ക്ക പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളെ പിന്തുണ്ച്ച് മുഖ്യമന്ത്രി പിണറായി രംഗത്തെത്തി. തൊഴില്‍ തേടി വിദേശങ്ങളില്‍ പോകുന്ന മലയാളികളുടെ എണ്ണത്തിനു ഏകദേശം തുല്യമാണ് നമ്മുടെ സംസ്ഥാനത്ത് ജോലിക്കു വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം.

ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. സ്വന്തം നാടു വിട്ട് കേരളത്തില്‍ ജോലിക്കെത്തുന്നവരുടെയും സ്ഥിതി സമാനമാണ് എന്ന് നമ്മള്‍ മനസിലാക്കണമെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അന്യ സംസ്ഥാനത്ത് നിന്ന് എത്തുന്നവരെ നമ്മളിലൊരാളായി കാണാനുള്ള വിശാലത കേരളീയര്‍ കാണിക്കണം. വ്യത്യസ്ത നാടുകളില്‍ നിന്ന് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന സംസ്‌ക്കാരമാണ് ചരിത്രപരമായി കേരളത്തിനുള്ളത്. 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഈ എണ്ണം ദിനം തോറും വര്‍ധിക്കുകയുമാണ്. ഇവരില്‍ പലരുടെയും ജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാണ്. വൃത്തിയുള്ള താമസസൗകര്യമോ, തൊഴില്‍ആരോഗ്യ പരിരക്ഷയോ ഭൂരിഭാഗത്തിനും ലഭ്യമല്ല.

തൊഴിലുടമകളുടെ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നവരുമാണിവര്‍. ഇവരുടെ ക്ഷേമം ഉറപ്പാക്കുക എന്നത് കേരള സര്‍ക്കാരിന്റെ ഉത്തരവാദിത്തം തന്നെയാണ്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സും സ്മാര്‍ട് കാര്‍ഡുകളും ലഭ്യമാക്കുന്ന 'ആവാസ്', താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള 'അപ്‌നാ ഘര്‍' എന്നീ പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Social media criticised Sugathakumari on racist comment against migrant workers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X