കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ ദളിത് പീഡനം; ജാമ്യം കിട്ടിയ അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചു!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: സി പി എം ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടിയ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നടന്ന തലശ്ശേരി കുട്ടിമാക്കൂലിലെ എന്‍ രാജന്റെ മകളായ അഞ്ജന എന്ന 25 കാരിയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. സി പി എമ്മിന്റെ അപവാദ പ്രചാരണത്തില്‍ മനം നൊന്താണ് അഞ്ജന ആത്മഹത്യയ്ക്ക് മുതിര്‍ന്നതെന്ന് സഹോദരി ആരോപിച്ചു.

<strong>സിപിഎം ഓഫീസ് ആക്രമണം; കൈകുഞ്ഞുമായി യുവതികളെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു</strong>സിപിഎം ഓഫീസ് ആക്രമണം; കൈകുഞ്ഞുമായി യുവതികളെ അറസ്റ്റ് ചെയ്തത് വിവാദമാകുന്നു

സി പി എം ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ആരോപിച്ച് തലശ്ശേരിയില്‍ രണ്ട് ദളിത് യുവതികളെ ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്റെ മക്കളായ അഖില(30), അഞ്ജന(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് ശനിയാഴ്ച ജാമ്യം നല്‍കിയിരുന്നു.

ജാമ്യം കിട്ടി വീട്ടിലെത്തിയ ശേഷം അഞ്ജന ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് അഞ്ജനയെ ഗുരുതാവസ്ഥയില്‍ പ്രവേശിപ്പിച്ചത്. അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്ന നിലയിലായിരുന്നു അഞ്ജന. അഞ്ജനയുടെ സ്ഥിതി ഇപ്പോള്‍ തൃപ്തികരമാണ് എന്നാണ് അറിയുന്നത്.

സി പി എം പ്രവര്‍ത്തകനെ പാര്‍ട്ടി ഓഫീസില്‍ കയറി മര്‍ദ്ദിക്കുകയും ഓഫീസ് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു എന്നാണ് യുവതികള്‍ക്കെതിരായ പരാതി. എന്നാല്‍ ജാതിപ്പേര് വിളിച്ച് നിരന്തരം തങ്ങളെ അധിഷേപിച്ചത് കൊണ്ടാണ് പാര്‍ട്ടി ഓഫീസില്‍ കയറി ചോദ്യം ചെയ്തതെന്നാണ് അഞ്ജനയും അഖിലയും പറയുന്നത്. അഖില ഒന്നര വയസുള്ള കൈകുഞ്ഞിനൊപ്പം ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു. ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവം കാട്ടു നീതിയാണെന്നും കേരളത്തിന് നാണക്കേടാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.

English summary
Dalit daughters arrest in Thalassery; 25 year Ajnana attempts suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X