ചെമ്മണ്ണൂരിന് മുന്നില്‍ ആത്മഹത്യാശ്രമം: കേസ് ഇസ്മായിലിനെതിരെ മാത്രം
തിരൂര്‍: ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.
തിരൂര്‍ സ്വദേശിയായ ഇസ്മായില്‍ ആണ് കഴിഞ്ഞ ദിവസം ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ തിരൂര്‍ ശാഖയില്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീക്കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. സ്വര്‍ണം വാങ്ങിയ വകയിലുളള കുടിശ്ശിക അടക്കാത്തതിനാല്‍ ജ്വല്ലറി അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം.

എന്നാല്‍ ജ്വല്ലറി അധികൃതര്‍ക്കെതിര കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇസ്മായിലോ വീട്ടുകാരോ പരാതി നല്‍കാത്ത പക്ഷം കേസെടുക്കാനാവില്ലെന്ന നിലപാടിലാണത്രെ പോലീസ്.
മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു ഇസ്മായില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്. എന്നാല്‍ മുഴുവന്‍ പണവും നല്‍കിയിരുന്നില്ല. പണം പറഞ്ഞ സമയത്ത് നല്കാന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ജ്വല്ലറി അധികൃതര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ജ്വല്ലറിയിലെത്തിയ ഇസ്മായില്‍ മാനേജരുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു.
ഇസ്മായിലിനെതിരെ ആത്മഹത്യാ ശ്രമത്തിന് മാത്രമല്ല കേസ് എടുത്തിട്ടുള്ളത്. ജ്വല്ലറിയില്‍ നാശനഷ്ടമുണ്ടാക്കിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications