ഭീഷണി... ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയ്ക്ക് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യാശ്രമം
തിരൂര്‍: ബോബി ചെമ്മണ്ണൂരിന്റെ തിരൂരിലെ ജ്വല്ലറിയക്ക് മുന്നില്‍ ഇടപാടുകാരന്റെ ആത്മഹത്യാ ശ്രമം. സ്വര്‍ണം വാങ്ങിയതിന്റെ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ജ്വല്ലറിയുടെ ആളുകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാളാട് സ്വദേശി പാട്ടാശ്ശേരി ഇസ്മായില്‍ ആണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ജൂണ്‍ 13 ന് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെട്രോള്‍ ഒഴിച്ച് ഇസ്മായില്‍ സ്വയം തീക്കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇസ്മായിലിനെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഗുരുതര പരിക്ക്
ഇസ്മായില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അതിനാലാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ആത്മഹത്യാശ്രമത്തിന് കാരണം?
ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണത്തിന്റെ കുടിശ്ശിക പണം ഇസ്മായില്‍ പറഞ്ഞ സമയത്ത് അടച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജ്വല്ലറി ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍?

മകളുടെ വിവാഹത്തിന്
മകളുടെ വിവാഹത്തിനായാണ് ഇസ്മായില്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയത്.

ഭീഷണിയോ
ജ്വല്ലറി ജീവനക്കാര്‍ ഇസ്മായിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജ്വല്ലറി അധികൃതരുടെ വിശദീകരണം വന്നിട്ടില്ല.

ആത്മഹത്യാശ്രമം
ജ്വല്ലറി മാനേജരുമായി സംസാരിച്ചുകൊണ്ടിരിയ്ക്കവെയാണത്രെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications