കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ ആത്മഹത്യാ ശ്രമം: കാരണം ബിയറോ, റാഗിംഗോ?

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴയിലെ സ്‌പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷണ സംഘം തിരയുന്നു. പെണ്‍കുട്ടികളുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം രഹസ്യമായി ബിയര്‍ കുടിച്ചത് പരീശിലകര്‍ അറിഞ്ഞിരുന്നത്രെ. ഈ വിഷയത്തില്‍ പരിശീലകര്‍ കുട്ടികളെ ശാസിച്ചിരുന്നുവെന്നും ജീവനക്കാരെ ഉദ്ധരിച്ച് പോലീസ് പറയുന്നു. ഇതാകാം ആത്മഹത്യാശ്രമത്തിന് കാരണം എന്നും ജീവനക്കാര്‍ പറയുന്നുണ്ട്.

SAI

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പറയുന്നത്. സായിയില്‍ നിന്നുള്ള ശാരീരിക-മാനസിക പീഡനങ്ങളാണ് ആത്മഹത്യാശ്രമത്തിന് വഴിവച്ചതെന്നാണ് ഇവരുടെ ആരോപണം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തിരുന്നതായും ആരോപണം ഉണ്ട്. ആത്മഹത്യാശ്രമത്തിനിടെ മരിച്ച പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പരിശീലകന്‍ മര്‍ദ്ദിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

പെണ്‍കുട്ടികള്‍ നാല് പേരും ചേര്‍ന്ന് തയ്യാറാക്കിയ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്. ഇത് പ്രകാരം പെണ്‍കുട്ടികള്‍ റാഗിംഗിന് വിധേയരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്യാട് സ്വദേശിനിയായ അപര്‍ണ(15) എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഒതളങ്ങ കഴിച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. തക്ക സമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ പോയതാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ചികിത്സയിലുള്ള പെണ്‍കുട്ടികളില്‍ രണ്ട് പേര്‍ കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടിയവരാണ്.

സംഭവം പാര്‍ലമെന്റിനും ചര്‍ച്ചയായിട്ടുണ്ട്. എംബി രാജേഷ് എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്. കായിക സെക്രട്ടറി പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം സംബന്ധിച്ച് അന്വേഷിയ്ക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂകര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

English summary
Authorities found out the suicide note of students who attempted for suicide in Sports Authority of India hostel at Alappuzha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X