ആലപ്പുഴ മാത്രമല്ല തിരുവനന്തപുരം സായിയിലും ആത്മഹത്യാശ്രമം
തിരുവനന്തപുരം: കായിക പരിശീലന കേന്ദ്രമായ തിരുവനന്തപുരം സായിയില്‍ കായികതാരം ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത് .
യുവാവിനെ പരിക്കോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോസ്റ്റല്‍ മുറിയില്‍ ബുധനാഴ്ച പുലര്‍ച്ചെക്കാണ് കായികതാരത്തെ കൈഞരമ്പു മുറിച്ച് അവശനിലയില്‍ കണ്ടത്.

തുടര്‍ന്ന് സായ് അധികൃതര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
കഴിഞ്ഞ മാസം ആലപ്പുഴ സായി കേന്ദ്രത്തില്‍ വനിതാ തുഴച്ചില്‍ താരങ്ങള്‍ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications