കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഷ്പഗിരി കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു! രണ്ടു പേര്‍ കെട്ടിടത്തിന് മുകളില്‍ കയറി

ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ത്ഥിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Google Oneindia Malayalam News

തിരുവല്ല: പുഷ്പഗിരി ഫാര്‍മസി കോളേജില്‍ ബിഫാം വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ത്ഥിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ കോളേജിലെ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണിയുമായി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി.

suicide

വെള്ളിയാഴ്ച ഉച്ചയോടെയാണ് പുഷ്പഗിരി മെഡിസിറ്റി ക്യാമ്പസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കോളേജ് മാനേജ്‌മെന്റും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ കുറിപ്പെഴുതിയത്. അദ്ധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറയ്ക്കുന്നു, കോളേജില്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ അനുവദിക്കുന്നില്ല തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

ഇക്കാര്യങ്ങള്‍ വിശദീകരിച്ചാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ കുറിപ്പെഴുതിയത്. ബിഫാം വിദ്യാര്‍ത്ഥിയായ ഹാറൂണ്‍ യൂസഫാണ് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞെരമ്പ് മുറിച്ചായിരുന്നു ഹാറൂണിന്റെ ആത്മഹത്യാ ശ്രമം. ഇയാളെ ഉടന്‍തന്നെ അടുത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ട്രെയിനില്‍ 'കുമ്മനടിച്ച്' എബിവിപി പ്രവര്‍ത്തകര്‍! മറ്റു യാത്രക്കാരെ തടഞ്ഞു, കേസും പിഴയും...ട്രെയിനില്‍ 'കുമ്മനടിച്ച്' എബിവിപി പ്രവര്‍ത്തകര്‍! മറ്റു യാത്രക്കാരെ തടഞ്ഞു, കേസും പിഴയും...

ഹാറൂണിന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെയാണ് മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ കോളേജിലെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. നിഖില്‍ ചന്ദ്രന്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. തങ്ങളുടെ പരാതികളില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ താഴേക്ക് ചാടി മരിക്കുമെന്നായിരുന്നു ഇരുവരുടെയും ഭീഷണി.

സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും കോളേജിലേക്ക് കുതിച്ചെത്തി. തിരുവല്ലയിലെ എസ്എഫ്‌ഐ നേതാക്കളും സംഭവസ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജ്‌മെന്റിന്റെ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്ന് ഇരുവരും ഉറച്ചു പറഞ്ഞു. തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കള്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

വിദ്യാര്‍ത്ഥികളുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്നും, ആരോപണ വിധേയരായ അദ്ധ്യാപകരെക്കുറിച്ച് അന്വേഷിക്കാമെന്നും എസ്എഫ്‌ഐ നേതാക്കള്‍ക്ക് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. ഈ വിവരം അറിയിച്ചതോടെയാണ് നിഖിലും അതുലും കെട്ടിടത്തില്‍ നിന്ന് താഴെയിറങ്ങിയത്. ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചിട്ടുണ്ടെങ്കില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. അതേസമയം, കൈഞെരമ്പ് മുറിച്ച വിദ്യാര്‍ത്ഥിയില്‍ നിന്നും കൂടുതല്‍ മൊഴിയെടുക്കുമെന്ന് പോലീസും അറിയിച്ചു.

English summary
suicide attempt in tiruvalla pharmacy college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X