തൃശൂരിനെ ഞെട്ടിച്ച് വീണ്ടും കൂട്ടആത്മഹത്യ,ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍...
ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍: നാടിനെ ഞെട്ടിച്ച് വീണ്ടും കൂട്ടആത്മഹത്യ. തൃശൂര്‍ എരുമപ്പെട്ടി കടങ്ങോടാണ് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടങ്ങോട് കൊട്ടിലിപറമ്പില്‍ സുരേഷ്‌കുമാര്‍(37) ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ ഇളയകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ നിഗമനം. സുരേഷിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിണറ്റിലുമാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും കിണറ്റിലെറിഞ്ഞ ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാകാമെന്നും പോലീസ് കരുതുന്നുണ്ട്.

കുടുംബത്തിലെ ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications