കേസില്‍ തോറ്റു? ഹൈക്കോടതിയുടെ ഏഴാം നിലയില്‍ നിന്ന് ചാടി മരിച്ചു
കേസ് തോറ്റ വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി: ഹൈക്കോടതി വളപ്പില്‍ ആത്മഹത്യ. കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലെ ഏഴാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് വൃദ്ധന്‍ ആത്മഹത്യ ചെയ്തത്. കൊല്ലം മുളുവന സ്വദേശിയായ ജോണ്‍സണ്‍(78) ആണ് മരിച്ചത്. കേസ് തോറ്റ വിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അതേസമയം, ജോണ്‍സണ്‍ ഹൈക്കോടതിയിലെ അദാലത്തിനെത്തിയതായിരുന്നുവെന്നും പറയുന്നുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതി വളപ്പില്‍ നിന്നും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications