Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യം ലഭിക്കാത്തതിന് തുടര്‍ന്ന് വീണ്ടും ആത്മഹത്യ, സംസ്ഥാനത്ത് അഞ്ചാമത്തെ മരണം

കൊല്ലം: കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാതെ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. ചവറ സ്വദേശി ബിജു വിശ്വനാഥന്‍ (50) ആണ് സഹോദരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ഐഎസ്ആര്‍ഒ മുന്‍ ജീവനക്കാരന്‍ കൂടിയാണ്. ഇതോടെ കൊല്ലത്ത് മാത്രം ഇന്ന് രണ്ട് പേരാണ് മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സംസ്ഥാനത്ത് അഞ്ച് പേരാണ് മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തത്.

suicide

നേരത്തെ കുണ്ടറ സ്വദേശി സുരേഷ് (38) മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി കെസി വിജിലാലും (28) ആത്മഹത്യ ചെയ്തിരുന്നു. വീടിന് സമീപത്തെ സ്റ്റേഡിയത്തിന് സമീപത്തെ വളപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് വിജിലാലിനെ കണ്ടെത്തിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന്് കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജാണ് (35) ആദ്യം ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെയായിരുന്നു സനോജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗത്തിന്റെ പ്രതിരോധ നടപടികളുടെ ഭാഗമായി മദ്യശാലകളെല്ലാം അടച്ചിരിക്കുകയാണ്. ബാറുകള്‍ നേരത്തെ അടച്ചിരുന്നെങ്കിലും ബീവറേജ് കോര്‍പ്പറേഷന്‍ വഴി മദ്യം ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ബീവറേജ് ഷോപ്പുകളും അടക്കുകയായിരുന്നു.രണ്ട് ദിവസമായി മദ്യം ലഭിക്കാതെ വന്നതോടെ സനോജ് വലിയ രീതിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇതുവരേയും നാല് പേരെ ഡീഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മദ്യം ഉപയോഗത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ഡീഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

ബാറുകളും ബീവറേജുകളും അടച്ചതിന് പിന്നാലെ ബാര്‍ കൗണ്ടറുകള്‍ വഴി മദ്യം ലഭ്യമാക്കാമെന്ന കാര്യം പരിഗണനയിലുണ്ടെങ്കിലും അതിലും വ്യക്തത വന്നിട്ടില്ല. ഓണ്‍ലൈന്‍ വഴിയുള്ള മദ്യ വില്‍പ്പനയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. സാഹചര്യമനുസരിച്ച് ഇതില്‍ തീരുമാനമുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. മദ്യ വില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പന പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ ഇന്ന് ഒരാൾ കൊറോണ ബാധിച്ച് മരണപ്പെട്ടു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+